in , ,

പലരും ചോദിക്കുന്നത് കോംപ്രമൈസ് ചെയ്യുമോ എന്നാണ്, തടിച്ച് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, നടിയും മോഡലുമായ തീർത്ഥ പറയുന്നു

സിനിമാ മേഖലയിൽ നില നിൽക്കുന്ന ദുരനുഭവങ്ങളെ പറ്റി ഇതിനോടകം പല മോഡലുകളും വ്യക്തമാക്കിയ കാര്യമാണ്. തുടക്കത്തിൽതന്നെ സിനിമയിലേക്ക് കടന്നു വരുമ്പോൾ പലരും മോശം രീതിയിലാണ് തങ്ങളെ സ്വീകരിക്കുന്നതെന്നത് അടക്കമുള്ള കാര്യങ്ങൾ പല താരങ്ങളും പറയുകയുണ്ടായി. അവസരങ്ങൾ ലഭിക്കുന്നതിനായി സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഇഷ്ടത്തിനനുസരിച്ച് പല താരങ്ങൾക്കും മാറി ചിന്തിക്കേണ്ടതായി വരാറുണ്ട്.

അവസരം ലഭിക്കുന്നതിനായി പലരും ഇതിന് തയ്യാറാക്കുകയും പിന്നീട് അതോർത്ത് കരയുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുകയാണ് സാധാരണഗതിയിൽ കണ്ടുവരുന്നത്. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ മോഡലും അഭിനേത്രിയുമായ തീർത്ഥ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയിലേക്ക് കടന്നുവന്ന ആദ്യനാളിൽ തന്നെ മോശം രീതിയിലുള്ള പല അനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെയാണ് അവസരങ്ങൾ ഒരുപാട് വന്നിട്ടും ഇന്നും അഭിനയരംഗത്ത് സജീവമായി നില നിൽക്കാത്തത് എന്നും താരം വ്യക്തമാക്കുന്നു. ഫോട്ടോഷൂട്ട്കളിലൂടെ എന്നും വ്യത്യസ്തയായി തൻറെ സ്ഥാനം സോഷ്യൽ മീഡിയയിൽ നിലനിർത്തുവാൻ തീർത്ഥ ശ്രമിക്കാറുണ്ട്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീർത്ഥ ജീവിതത്തെ പറ്റി കൂടുതൽ വ്യക്തമാകുന്നത്.

തനിക്കൊരു പ്രണയമുണ്ടെന്നും ഒരു ഫോട്ടോഷൂട്ടിന് ഇടയിൽ വെച്ചാണ് അയാളെ താൻ ആദ്യമായി കണ്ടതെന്നും തീർത്ഥ പറയുന്നു. ഫോട്ടോഗ്രാഫർ ആയതുകൊണ്ട് തന്നെ തനിക്ക് നിരവധി ഫോട്ടോകൾ അദ്ദേഹം എടുത്തു തരാറുണ്ട് എന്നാണ് തീർത്ഥ പറയുന്നത്. മാത്രവുമല്ല ആദ്യം പ്രണയം തുറന്നുപറഞ്ഞത് താനാണെന്ന് തീർത്ഥ വ്യക്തമാക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമകളിലും ഷോർട്ട് ഫിലിമുകളും നായികയായിട്ട് ഒക്കെ അഭിനയിച്ചിട്ടുള്ള ആൾ കൂടിയാണ് തീർത്ഥ.

സിനിമ മേഖലയിലേക്ക് പോകാൻ യാതൊരു താൽപര്യവുമില്ല എന്നാണ് താരം പറയുന്നത്.സിനിമ ഫീൽഡിലേക്ക് വരുമ്പോൾ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോ എന്നാണ് ചോദിച്ചത്. കാസ്റ്റിങ് ഡയറക്ടർ ഉൾപ്പെടെ ആദ്യം നന്നായിട്ട് സംസാരിച്ചെങ്കിലും പിന്നീട് അത് മോശം രീതിയിലേക്ക് മാറുകയായിരുന്നു.ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമകളിൽ പോയിട്ടുണ്ടെന്നും ഇപ്പോൾ ഷോർട്ട് ഫിലിമുകളും ഫോട്ടോഷൂട്ട്കളിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് തീർത്ഥ വ്യക്തമാക്കുന്നു.

ഒരിക്കൽ ഷോർട്ട് ഫിലിമിന് ഇടയിൽ വെച്ചാണ് പ്രിയതമനെ കണ്ടുമുട്ടിയത് എന്നും കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായെന്നും താൻ ആദ്യമായി പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. എന്നാൽ ആൾ രണ്ട് ദിവസം പ്രേമത്തോട് ഒന്നും തനിക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ് തന്നെ പറ്റിച്ചു എന്നാണ് തീർത്ഥ പറയുന്നത്. ആദ്യമായി ഒരാളെ പ്രപ്പോസ് ചെയ്തത് നാണക്കെടായാലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് തിരിച്ച് ഇങ്ങോട്ടും ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് താരാം വ്യക്തമാക്കി. എല്ലാകാര്യത്തിലും സപ്പോർട്ട് തരുന്ന ആളാണ് പ്രതിശ്രുതവരൻ എന്ന് തീർത്ഥ പറയുന്നു.

തനിക്ക് തടി കൂടുതൽ ആയതാണ് പലരുടെയും പ്രശ്നം എന്നും കുറച്ചുകൂടെ മെലിഞ്ഞു കൂടെ കല്യാണം കഴിക്കേണ്ടത് അല്ലെ എന്നൊക്കെയാണ് അധികവും ആളുകൾ ചോദിക്കുന്നത് എന്നും താരം പറയുന്നു. എൻറെ ശരീരത്തിൽ ഞാൻ ഒക്കെ ആണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും സുഖമാണോ എന്ന് ചോദിക്കുന്നതിനേക്കാൾ തടി ആണല്ലോ എന്നാണ് പലരും ചോദിക്കുന്നത് എന്നും ഇത് മാറേണ്ട ചിന്താഗതി ആണെന്ന് തീർത്ഥ വ്യക്തമാക്കുന്നു.

Written by admin

വെറും സാധാരണക്കാരിയായ ഒരു പാവപ്പെട്ട പെൺകുട്ടിയാണ് കാവ്യ മാധവൻ, കാവ്യയെ അറസ്റ്റ് ചെയ്യുന്ന ആ ദിവസം ഈ കേസ് താഴെ വീഴും: രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ

നെഞ്ചത്ത് ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അപർണ തോമസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം