in

വിവാഹ വാഗ്ദാനം നൽകി, ലക്ഷങ്ങൾ തട്ടിയെടുത്തു, പീഡിപ്പിച്ചു : ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

shiyas kareem

മോഡലിങ് രംഗത്തിലൂടെയും ടെലിവിഷൻ രംഗത്തിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

കാസർഗോഡ് ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു എന്നും എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയ്ക്കാണ് നടനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയിരുന്നു, തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്ത് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഷിയാസ് പ്രേക്ഷകർക്കിടയിൽ സുപരിചിതനാകുന്നത്.പിന്നീട് മിനി സ്ക്രീൻ പരിപാടികളിൽ സജീവമാവുകയായിരുന്നു. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ താരം പ്രേക്ഷകർക്കിടയിൽ സുപരിചിതനായി. കേസ് ആസ്പദമാക്കി നിലവിൽ എറണാകുളത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇൻസ്പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് നിലവിൽ അന്വേഷിക്കുന്നത്.

Written by amrutha

meera-nandan-celebrated-her-fiances-birthday-after-the-engagement

വിവാഹ നിശ്ചയത്തിന് പിന്നാലെ മറ്റൊരു വിശേഷം കൂടി:  ശ്രീജുവിനെ ചേർത്തുപിടിച്ച് മീര നന്ദൻ

honey rose

‘ഇങ്ങനെ ചിരിക്കല്ലെ ഹണി ചേച്ചി’….ക്യൂട്ട് ചിരിയുമായി ‘ഹണി റോസ്’….!!!