in

മണിയുടെ ശരീരം നല്ല വീക്കായിരുന്നു, ഷർട്ടിനുള്ളിൽ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്, മരിക്കുന്നതിന് തലേന്ന് കുടിച്ചത് 12 കുപ്പിയോളം ബിയര്, വെളിപ്പെടുത്തലുമായി ഉദ്യോ​ഗസ്ഥൻ

The official revealed that he had consumed approximately 12 bottles of beer on the day before his death.

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇപ്പോഴിതാ മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉണ്ണിരാജൻ ഐപിഎസ്. ആരോഗ്യസ്ഥിതി അവഗണിച്ച് മദ്യപിച്ചതാണ് മണിയുടെ മരണത്തിന് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. ഒരു ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ഡയബറ്റിക് പേഷ്യന്റായിരുന്ന മണി കഴിക്കുന്ന ഗുളികയുണ്ട്. ആ ടാബ്ലെറ്റ് കഴിച്ചാൽ അതിന്റെ കൂടെ മദ്യം കഴിക്കാൻ പറ്റില്ല. വളരെ നേരത്തെ മുതൽ മണി ഈ ഗുളിക ഉപയോഗിക്കുന്നതാണ്.

നമ്മൾ പൊതുവെ നാലോ അഞ്ചോ വർഷം മുമ്പ് ഡോക്ടർ എഴുതി തന്ന മരുന്ന് തുടരെ കഴിച്ച് കൊണ്ടിരിക്കും. പിന്നീട് ഡോക്ടറോട് ഇതേപറ്റി അന്വേഷിക്കില്ല. മണിക്കും വളരെ നേരത്തെ ഡോക്ടർ എഴുതിക്കൊടുത്തിരുന്ന ടാബ്ലെറ്റാണത്. ശാരീരികമായും മണി വീക്കായിരുന്നു. ഷർട്ടിനുള്ളിൽ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്. ചെറുപ്പുളശേരി മൂന്ന് മണിക്കൂറാണ് മണി പാടിയത്. തിരിച്ച് വന്നപ്പോഴേക്കും വല്ലാതെ വീക്കായി. പ്രമേഹം കീഴ്‌പ്പെടുത്തുന്ന അവസ്ഥയിലായിരുന്നു. പുറത്താരോടും മണി ഇത് പറഞ്ഞില്ല.

മനസിലായ കാര്യം തന്റെ അസുഖം മണി അവഗണിച്ചു എന്നതാണ്. മണിയുടെ സന്തതസഹചാരിയും മാനേജരുമായുള്ള ആൾക്ക് ലിവറിന്റെ അസുഖം വന്നപ്പോൾ അതിന് പത്ത് ലക്ഷം രൂപ കൊടുത്ത് സഹായിച്ചത് മണിയാണ്. പക്ഷെ സ്വന്തം കാര്യത്തിൽ ആ എഫർട്ട് കലാഭവൻ മണി എടുത്തില്ല. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്.

അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണ്. ബിയറിൽ മീഥെയ്ൽ ആൽക്കഹോളിന്റെ ചെറിയ അംശമുണ്ട്. ഒരുപാട് അളവിൽ കഴിക്കുമ്പോൾ അത് കൂടും. മണിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ലിവർ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തിൽ നടന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി.

മരണപ്പെടുന്നതിന് തലേന്ന് പാഡിൽ സുഹൃത്തുക്കളുമായി മണി ആഘോഷിച്ചിരുന്നു. ഇടുക്കി ജാഫറും സാബുവും നാദിർഷയുമൊക്കെ ഉണ്ടായിരുന്നു. ഇവർ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലർച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയർ കുടിച്ചു. മണി കിടന്നിരുന്ന റൂമിൽ നിന്നും പുറത്ത് വന്ന് പാഡിയിൽ കിടന്ന സുഹൃത്തുക്കളുടെ അടുത്ത് വന്ന് അവരെ കെട്ടിപ്പിടിച്ച് ഉറങ്ങി.

ഏഴ് മണിയോടെ മണി റൂമിലേക്ക് പോന്നു. ഇൻസുലിൻ എടുക്കാൻ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛർദ്ദിക്കുന്നതാണ്. ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ സാരമില്ലെന്ന് മണി. സോഫ്റ്റ് ഡ്രിങ്ക്‌സ് ചോദിച്ചു. അത് കൊടുക്കാൻ വേണ്ടി വരുമ്പോൾ മണി വീണ്ടും ഛർദ്ദിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിച്ച് ഒന്നും പറയാതെ കിടന്നു. അയാൾ മണിയുടെ സുഹൃത്തുക്കളെയും മാനേജരെയും വിളിച്ച് വരുത്തി.

അടുത്തുള്ള ആശുപത്രിയിൽ നിന്ന് ഗുളിക കൊടുത്തപ്പോൾ ഛർദ്ദിച്ചു. മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരൻ രാമകൃഷ്ണന്റെയും വീട്. പക്ഷെ മണിക്ക് സുഹൃത്തുക്കളുമായാണ് ആത്മബന്ധം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് ചൂണ്ടിക്കാട്ടി.

Written by admin

Mallu family responds to criticism

സിന്ദൂരം മായിച്ചു കളയാന്‍ എന്റെ മക്കളുടെ അച്ഛന്‍ മരിച്ചിട്ടില്ല. ഞാന്‍ വിധവയല്ല : വിമർശനങ്ങളോട് പ്രതികരിച്ച് മല്ലു ഫാമിലി

Social media was shocked to read the news of the death of Rahul S Kutty, a popular vlogger

രാഹുൽ അസ്വസ്ഥനായിരുന്നു, ഫോൺ വിളിച്ചിട്ടും എടുത്തില്ല:  ഒടുവിൽ കേട്ടത് മരണവാർത്ത