in

വീട്ടുകാർക്കൊപ്പം കുട്ടി ആഘോഷം!!! 23ന്റെ തിളക്കവുമായി ഇഷാനി കൃഷ്ണ

The fans' favorite star, Ishani Krishna, celebrated her birthday with her family.

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷവുമായി ആരാധകരുടെ പ്രിയപ്പെട്ട താരം ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഇൻഫ്ലുവൻസറും മോഡലും നടിയും ആണ് ഇഷാനി കൃഷ്ണ.

നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി സമൂഹ മാധ്യമത്തിൽ വളരെയധികം സജീവമാണ്. നടി അഹാന കൃഷ്ണയായിരുന്നു ആദ്യം യൂട്യൂബ് ചാനൽ ആരംഭിച്ചത്. പിന്നാലെയാണ് സഹോദരിമാരും സമൂഹമാധ്യമത്തിൽ സജീവമായി തുടങ്ങിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരകുടുംബം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചത്.

വൈകാതെ തന്നെ ഇഷാനി അഭിനയരംഗത്ത് കാലെടുത്ത് വയ്ക്കുകയും ചെയ്തു. വൺ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തിൽ എത്തിയത്. അതിനുശേഷം സിനിമയിൽ അവസരം ലഭിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മിന്നുന്ന താരമാണ്

താരത്തിന്റെ 23 ആം പിറന്നാൾ ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനെയും അമ്മയുടെയും സഹോദരിമാരുടെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം വളരെ ചെറിയ ആഘോഷമായിരുന്നു നടത്തിയത്.താരകുടുംബത്തിലെ ഓരോരുത്തരുടെയും പിറന്നാള്‍ വലിയ രീതിയിൽ ആഘോഷമാക്കാറുള്ളത് പതിവാണ്. സോഷ്യൽ മീഡിയയിൽ ഇവരുടെ ആഘോഷ ചിത്രങ്ങൾ ഒക്കെ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. യൂട്യൂബിലും താരങ്ങൾ ആഘോഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമയിലെ പ്രമുഖരും സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസറും അടക്കം നിരവധി പേരാണ് ഇഷാനിക്ക് ആശംസകൾ ആയി രംഗത്തെത്തിയിരിക്കുന്നത്.അഭിനേത്രി ഇൻഫ്ലുവൻസർ എന്നതിൽ ഉപരി നല്ലൊരു നർത്തകി കൂടിയാണ് ഇഷാനി കൃഷ്ണ.

Written by amrutha

Neeraj Madhav has acquired a brand-new, luxurious BMW X5.

ഞങ്ങളുടെ ‘ബംബിൾ ബീ’യെ പരിചയപ്പെടൂ!!! ആഡംബരക്കാർ സ്വന്തമാക്കി നീരജ് മാധവ്

Vincy Aloysius changing her name.

വിൻസി അലോഷ്യസ് പേരുമാറ്റി : മാറ്റത്തിന് ചിന്തിപ്പിച്ചത് മമ്മൂട്ടിയാണെന്ന് നടി