in

അമ്പോ.. കണ്ണെടുക്കാൻ തോന്നാത്ത അഴക്, പുതിയ കിടിലം ലുക്കിൽ തമന്ന: ഫോട്ടോസ് കാണാം

പ്രശസ്ത ചലച്ചിത്ര നടിയായ തമന്ന 2005ലാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം 2006 ൽ കെ ഡി എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയും 2005 ശ്രീ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

താരം ഏറ്റവും കൂടുതൽ ചിത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് തമിഴിലാണ്. അയൺ, കണ്ടെൻ കാതലേ, പയ്യ, സുറ, വീരം എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ആദ്യത്തെ ഭാഗത്തും രണ്ടാമത്തെ ഭാഗത്തും പ്രത്യക്ഷപ്പെടുവാൻ തമന്നയ്ക്ക് അവസരം ലഭിച്ചിരുന്നു.

ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിൽ എന്നും താരം മുൻപന്തിയിൽ തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള റോളുകളും ഗ്രാമർ റോളുകളും വളരെ പെട്ടെന്ന് മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന തരത്തിൽ അഭിനയിക്കുന്ന താരത്തിന് വിരലിലെണ്ണാൻ കഴിയുന്നതിനും അധികം ആരാധകരാണ് ഉള്ളത്.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണിരുന്ന നായിക എന്ന് തന്നെ വിശേഷിപ്പിക്കുവാനും താരത്തിനെ കഴിയും. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഐറ്റം ഡാൻസുകൾക്കായി സ്ലോട്ടുകൾ ഒഴിച്ചിട്ടിരുന്ന് കാലവും ഉണ്ടായിരുന്നു താരത്തിന്.

തമിഴ്, തെലുങ്ക് ഭാഷകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം പോലും അഭിനയിക്കുവാൻ അവസരം ലഭിച്ച താരം നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളിലും തിളങ്ങിയിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ താരം തിരഞ്ഞെടുക്കുന്നത്. വെബ് സീരിയസുകളിലും സജീവമായി കണ്ടുവരുന്ന താരം ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നവംബർ സ്റ്റോറി എന്ന വെബ് സീരീസിൽ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.

ആമസോണിൽ ജി കർദ എന്ന സീരിയലിലും താരം അഭിനയിക്കുകയുണ്ടായി. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ താരം ഇപ്പോൾ ഗ്ലാമർ ഘടകം എന്ന നിലയിൽ നിറഞ്ഞു നിന്നിരുന്ന നിലയിൽ നിന്ന് മാറാനുള്ള തയ്യാറെടുപ്പിലാണ്.

ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരം നിരവധി ഹിന്ദി ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സ്ഥിരം ശൈലി വിട്ട് പുതിയ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് മുൻപ് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ നിന്ന് താൻ വിട്ടു നിൽക്കാൻ തുടങ്ങുന്നു എന്നാണ് തമന്ന വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചപ്പോൾ തന്നെ താരത്തിന്റെ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്.

ഒറ്റനോക്കിൽ കണ്ടാൽ ദേവതയെ പോലെ തോന്നിക്കുന്നു എന്നാണ് താരത്തിന്റെ ചിത്രം കണ്ട് എല്ലാവരും ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്രയേറെ മനോഹരിയായാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.