in ,

വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ തുടക്ക കാലത്ത് ഞാൻ അതൊക്കെ ചെയ്തിരുന്നു, ഇനി എന്നെ അതിനൊന്നും എന്നെ കിട്ടില്ല; തമന്ന പറയുന്നത് ഇങ്ങനെ

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് തമന്ന. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തുടക്കകാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ഒരു അടയാളപ്പെടുത്തലാണ് തമന്ന നടത്തിയത്.

സ്ത്രീകളുടെ അൽപ വസ്ത്രധാരണം പുരുഷന്മാരെ പ്രകോപിപ്പിക്കും എന്നും സ്ത്രീകൾ മാദകത്വം നിറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുതെന്നും മുൻപ് തമന്ന വ്യക്തമാക്കിയിരുന്നു. സിനിമയിൽ ഗ്ലാമറിനായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന താരമാണ് ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തിയത്.

അതുകൊണ്ടുതന്നെ ഈ ഒരു അഭിപ്രായം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നത് എന്നാണ് താരം പറയുന്ന മറുപടി. ചില ചിത്രങ്ങളുടെ തിരക്കഥയും അത്തരം വേഷങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് തന്നെ വിമർശിക്കുന്നവരെയും തൻറെ അഭിപ്രായത്തെ ട്രോളുന്നവർക്കും മറുപടിയായി താരം നൽകുന്നു.

സാധാരണ ജീവിതത്തിൽ താൻ അത്തരം വേഷങ്ങൾ ഒന്നും ധരിക്കാറില്ല എന്നും സാരിയും ചുരിദാറും ആണ് തനിക്ക് ഇഷ്ടമെന്ന് തമന്ന വ്യക്തമാക്കുന്നു. പൊതു ചടങ്ങുകളിൽ മിക്കവാറും സാരിയിൽ തന്നെ പ്രത്യക്ഷപ്പെടാൻ ശ്രമിക്കാറുണ്ട് എന്നും ദൈനംദിന ജീവിതത്തിൽ അത്തരം വേഷങ്ങളാണ് സ്ത്രീകൾക്ക് ഇണങ്ങുന്നതെന്നും താരം വ്യക്തമാക്കുന്നു.

സിനിമയിൽ താൻ കുട്ടിയുടുപ്പുകൾ ഇടുന്നത് കണ്ട് ആരും അത് അനുകരിക്കരുതെന്നും സിനിമയിലെ വസ്ത്രധാരണവും യഥാർത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്നും താരം വ്യക്തമാക്കുന്നു. സിനിമയിൽ കഥാപാത്രങ്ങൾക്കായി കുട്ടിയുടുപ്പുകൾ ധരിക്കേണ്ടി വരും.

അത് കഥാപാത്രത്തിന്റെ സ്വഭാവം കാണിക്കാനാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ മാന്യമായ വസ്ത്രം തന്നെയാണ് ധരിക്കേണ്ടത്. തങ്ങൾ ആരാധിക്കുന്ന നായികമാർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്.

സ്ത്രീ വസ്ത്രങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചവരൊക്കെ ഫെമിനിസ്റ്റുകളിൽ നിന്ന് കണക്കിന് ശകാരം ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നിട്ടും താരത്തിന്റെ ഈ അഭിപ്രായം പ്രകടനം സ്ത്രീപക്ഷവാദികൾ ഒന്നും കേൾക്കുന്നില്ലേ എന്ന് കമൻറ് ആയി ചോദിക്കുന്നവരും ധാരാളമാണ്.

ഈ സന്ദർഭത്തിൽ തന്നെ തനിക്ക് അഭിനയിക്കേണ്ടി വന്ന ഗ്ലാമർ വേഷങ്ങളെ പറ്റിയും തമന്ന വ്യക്തമാക്കുന്നുണ്ട്. ആദ്യകാലത്ത് സിനിമയിലേക്ക് വന്നപ്പോൾ മറ്റുള്ളവർക്കിടയിൽ ശ്രദ്ധിക്കപ്പെടാനായി കൂടുതലും തിരഞ്ഞെടുത്തിരുന്നത് ഗ്ലാമർ വേഷങ്ങളാണ്.

എന്നാൽ ഇന്ന് അഭിനയജീവിതം കുറെയേറെ മുന്നോട്ടുപോയിരിക്കുന്നു. നായിക സങ്കല്പത്തിലുള്ള കാഴ്ചപ്പാടിൽ വലിയ വ്യത്യാസം തന്നെയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലേക്ക് എത്തിയ കാലഘട്ടത്തിൽ തിരഞ്ഞെടുത്ത തരത്തിലുള്ള ഗ്ലാമർ വേഷങ്ങൾ ഒന്നും ഇനി താൻ ചെയ്യില്ലെന്നാണ് തമന്ന വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ തമിഴ് ചിത്രത്തിൽ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച താരം ഇപ്പോൾ മലയാള ചിത്രത്തിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ നായിക വേഷമാണ് തമന്ന കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻറെ പൂജയ്ക്കായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.