in

ഡാൻസിൽ തമന്ന പൊളിയല്ലേ.. കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രിയ താരം: വീഡിയോ കാണാം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്‍ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ്.

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ തമന്ന ചെയ്തിട്ടുണ്ട്. തമന്നയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ഹാപ്പി ഡേയ്‌സ് എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.

കേരളത്തില്‍ അത് ഡബ് ചെയ്തിറങ്ങുകയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ഓളം ഉണ്ടാക്കുകയും ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തില്‍ എത്തിയിട്ടുണ്ട്.

ബ്രഹ്‌മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ ഒരുപാട് ശ്രദ്ധനേടാന്‍ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് ഒരു നായിക അഞ്ച് വര്‍ഷം തുടര്‍ന്നാല്‍ സൂപ്പര്‍ നായിക പദവിയായിട്ടാണ് കണക്കാക്കുന്നത്.

എന്നാല്‍ തമന്ന ഭാട്ടിയ ഒന്നര പതിറ്റാണ്ടായി സിനിമകള്‍ ചെയ്യുന്നു. ഇതിനിടെ, ഏതൊക്കെ നായികമാര്‍ വരികയും പോവുകയും ചെയ്തിട്ടും താരസുന്ദരി തന്റെ സ്ഥാനത്ത് തന്നെ തുടരുകയാണ്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് തമന്ന. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്.

തമന്ന ഇപ്പോഴും സിനിമകള്‍ ചെയ്യുന്നു. നിലവില്‍ കൈയില്‍ നിരവധി സിനിമകളുമുണ്ട്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന തിരക്കിലാണ് തമന്ന. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളേക്കാള്‍ വെബ് സീരീസിലേക്കാണ് തമന്ന ചുവടുവെച്ചത്.

ഏകദേശം 15വയസ്സുള്ളപ്പോഴാണ് തമന്ന ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതായത് പത്താം ക്ലാസ് പഠനകാലത്തിലേക്കാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശ്രീ സിനിമയിലൂടെ തെലുങ്ക് സ്‌ക്രീനില്‍ എത്തി.

അന്ന് വെറും പതിനഞ്ചാം വയസ്സില്‍ മഞ്ചു മനോജിനൊപ്പം തമന്ന അഭിനയിച്ചിരുന്നു. അതിനുമുമ്പ് തമന്ന ഒരു പരസ്യ ചിത്രം ചെയ്തിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും 10ാം ക്ലാസ് പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു തമന്ന.

മൂന്ന് ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെ തമന്ന ഒരു കൊമേഴ്‌സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചു. 2005ല്‍ മൂന്ന് ദിവസത്തെ പരസ്യ ചിത്രീകരണത്തിന് തമന്നയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും തമന്ന ഇതേ കാര്യം പറഞ്ഞിരുന്നു.

സിനിമകള്‍ക്കിടയിലും വര്‍ക്കൗട്ടുകള്‍ തമന്ന മുടക്കാറില്ല. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും തമന്ന മുന്നില്‍ തന്നെയാണ്. 30 കഴിഞ്ഞിട്ടും മില്‍ക്കി ബ്യൂട്ടി പയ്യന്‍ നായകന്മാരുടെ ജോഡിയാകുന്നതും അതുകൊണ്ടുതന്നെയാണ്.

ഇപ്പോഴിതാ ആ ശരീര സൗന്ദര്യം കാണിക്കുന്ന ഒരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കിടിലന്‍ ചുവടുകളുമായാണ് താരം വീഡിയോയിലെത്തിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും തന്റെ ശരീരം മാത്രമായിരുന്നു. ആരും തന്നോട് മാനസികമായി അടുക്കാൻ ശ്രമിച്ചില്ല: റായ് ലക്ഷ്മി പറയുന്നത് ഇങ്ങനെ

റോഡ് സൈഡിലാണോ യോഗ.. പ്രയാഗയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കണ്ടുനോക്കൂ