in , , , ,

സ്ട്രോബെറി തോട്ടത്തിലെ റാണി.. സ്വാസികയുടെ പുത്തൻ ഫോട്ടോഷോട്ട് ഏറ്റെടുത്ത് ആരാധകർ

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് അടയാളപ്പെടുത്തിയ താരമാണ് സ്വാസിക. സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും ഒക്കെ തിളങ്ങുന്നുണ്ട്. അടുത്തിടെയായി താരം ഒട്ടനവധി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു .സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക എന്ന താരം വാർത്തകളിൽ ഇടം പിടിക്കുവാൻ തുടങ്ങിയത്.

ഈ റോട്ടിക്ക് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഗ്ലാമർ ആയ വേഷത്തിലാണ് സ്വാസിക പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നതെങ്കിലും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം കയ്യടി നേടിയിരുന്നു. സ്വാസിക കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഴിഞ്ഞ 10 വർഷമായി മലയാള സിനിമയിലുള്ള താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിൽ ഒന്നാണ് ചതുരത്തിലെ സെലേന എന്ന് താരം വ്യക്തമാക്കിയിരുന്നു. മുൻപ് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് സ്വാസിക അഭിനയിച്ചിട്ടുള്ളതെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ചതുരം തന്നെയാണ്. സഹ നായികയുടെ വേഷമായിരുന്നു അധികം ചിത്രങ്ങളിലും. എന്നാൽ വാസന്തി എന്ന കഥാപാത്രം തൻറെ കരിയറിൽ നായിക പ്രാധാന്യമുള്ള നിലയിലേക്ക് തന്നെ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സ്വാസിക മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സീത എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങുവാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർ ഏറെയും സ്വാസികയെ തിരിച്ചറിഞ്ഞതും സീത എന്ന പേരിലാണ്. അഭിനയത്രി എന്നതിന് ഉപരി നല്ലൊരു നർത്തകിയും അവതാരികയും കൂടിയാണ് താരം.

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി ഗോസിപ്പുകൾ താരത്തിന്റെ പേരിൽ വന്നിട്ടുണ്ട്. നടൻ ഉണ്ണിമുകുന്ദനും ആയുള്ള ഗോസിപ്പ് ആയിരുന്നു അതിൽ മുൻപന്തിയിൽ നിന്നിട്ടുള്ളത്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് നല്ല കാര്യമാണെന്നും ഗോസിപ്പുകൾ മാർക്കറ്റിംഗ് ഐഡിയ ആയിട്ടാണ് ഉപയോഗിക്കുന്നതെന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു. ഗോസിപ്പുകൾ ഒക്കെ ഇങ്ങനെ മാറിമാറി വരും. ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തർ ആയിരുന്നു.

എല്ലാ ഗോസിപ്പുകളും ഞാൻ ആസ്വദിക്കാറുണ്ട്. ആർട്ടിസ്റ്റുകൾ ആയാൽ കുറച്ച് ഗോസിപ്പുകൾ ഒക്കെ വേണ്ടേ… ബോളിവുഡ് സിനിമക റിപ്പോർട്ടുമാരെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പുകൾ ഒക്കെ എഴുതൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഗോസിപ്പിനെ ഒരു മാർക്കറ്റിംഗ് ഐഡിയ ആയി ഉപയോഗിക്കാം. വാർത്തകളിൽ നമ്മൾ നിറഞ്ഞുനിൽക്കുന്നതും അങ്ങനെ ഒരാൾ ഉണ്ടെന്നു തോന്നുന്നത് നല്ല കാര്യമല്ലേ. അതുകൊണ്ട് ഗോസിപ്പുകൾ ഉണ്ടാകുന്നത് ഞാൻ ആസ്വദിക്കാറുണ്ട് എന്നാണ് താരം മുൻപ് വ്യക്തമാക്കിയത്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത്. മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാന്തല്ലൂരിലെ സ്ട്രോബറി ഫാമിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിഷ്ണു മുരളീധരൻ പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ കൂട്ടനിലയിൽ സ്ട്രോബറിയുമായി നിൽക്കുന്ന സ്വാസികയെ കാണാം.

ആന്റിക് ആഭരണങ്ങളാണ് ഫോട്ടോഷൂട്ടിൽ താരം ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്ട്രോബറി ഫാമുകളിൽ ഒന്നായ ഉർവര ഫാം ആണ് താരം ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. അവൾ സൂര്യനെ പോലെയായിരുന്നു.. ലോകത്തിലെ അവളുടെ സ്ഥാനം അവൾക്ക് അറിയാമായിരുന്നു. അതൊന്നും വകവയ്ക്കാതെ അവൾ വീണ്ടും തിളങ്ങി എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Written by Editor 4

നന്നായി ഉറങ്ങും, വെള്ളം കുടിക്കും, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ലക്ഷ്മി ​ഗോപാലസ്വാമി

റൊമാൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വീണ്ടും ഒന്നായി ദിൽഷയും റംസാനും, കിടിലൻ ഡാൻസ് വീഡിയോ കാണാം