in ,

അന്ന് വയറില്‍ തലോടി അനുഗ്രഹിച്ചു, ഇന്ന് ആ കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി

2019ലെ രാജ്യസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടിയ അന്നത്തെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വലിയ ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. ചിലര്‍ ഇതിനെ കരുണ നിറഞ്ഞ പ്രവൃത്തി എന്ന് വാഴ്ത്തിയപ്പോള്‍ ചിലര്‍ കടുത്ത വിമര്‍ശനവും ട്രോളുകളുമായിട്ടായിരുന്നു രംഗത്ത് എത്തിയത്.

ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ തൊട്ടായിരുന്നു സുരേഷ് ഗോപി കുഞ്ഞിനെ അനുഗ്രഹിച്ചത്. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു താരം അപ്രകാരം ചെയ്തതും. എന്നാല്‍ ഇതിനെ ചിലര്‍ അശ്ലീല വാക്കുകള്‍ കൊണ്ട് അപമാനിക്കുകയായിരുന്നു. അശ്ലീല പരാമര്‍ശം ശ്രീലക്ഷ്മിക്കും ഏല്‍ക്കേണ്ടി വന്നു. ഈ സമയം സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളോടൊപപ്പം നേരിട്ട് ശ്രീലക്ഷ്മിയുടെ അരികില്‍ എത്തുകയും ചെയ്തു.

ഇപ്പോള്‍ അന്ന് താന്‍ തലോടി അനുഗ്രഹിച്ച കുഞ്ഞിനെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി. ശ്രീലക്ഷ്മിയ്ക്കും കുഞ്ഞിനും അന്തിക്കാട്ടെ വീട്ടിലെത്തി മധുരപലഹാരങ്ങള്‍ നല്‍കി സുരേഷ് ഗോപി എം പി. കോവിഡ് കാലമായതിനാലും നിരവധി പരിപാടികളില്‍ പങ്കെടുത്ത് വരുംവഴിയായതിനാലും അദ്ദേഹം മുറ്റത്ത് നിന്ന് സുഖാന്വേഷണം നടത്തി ഉടന്‍ മടങ്ങി.