in

സിനിമയിൽ പാടി മികച്ച ഗായിക എന്ന പേരെടുത്തിട്ടും ശേഷം എല്ലാം ഉപേക്ഷിച്ച് തന്നെക്കാൾ 13 വയസ്സ് കൂടുതലുള്ള സുരേഷ് ഗോപിയെ വിവാഹം ചെയ്ത രാധികയുടെ കഥ ഇങ്ങനെ

‘അടുത്ത ജന്മത്തിലും ഇതേ ഭാര്യയെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ…? സത്യം പറയണം.’ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. ഭര്‍ത്താക്കന്മാരില്‍ ചിലരെയെങ്കിലും അല്‍പ്പമെങ്കിലും കുഴക്കുന്ന ഒരു ചോദ്യം. അതിങ്ങനെയാണ്…. പല വിദ്വാന്മാരും രസകരമായ പല ഉത്തരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഉത്തരങ്ങള്‍.

അങ്ങനെയിരിക്കെയാണ് കുടുംബ സ്‌നേഹം മൂത്ത നടന്‍ സുരേഷ്‌ഗോപിയുടെ ഒരു പ്രതികരണം എത്തുന്നത്. അതും ഭാര്യയെ കുറിച്ചുള്ളത്. ഇനിയൊരു ജന്മം ഉണ്ടെങ്കിലും തനിക്ക് രാധികയുടെ ഭര്‍ത്താവ് ആയി വരാന്‍ ആണ് ആഗ്രഹം എന്നാണ് അദ്ദേഹത്തിന്റെ വാക്കകള്‍. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി രാധിക വിവാഹം നടക്കുന്നത്. അന്ന് രാധികയ്ക്ക് പ്രായം വെറും പതിനെട്ട്, സുരേഷിന് 31 ഉം. അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു ഇത്.

സംഗീതം നിറഞ്ഞ വീട്ടില്‍ ആയിരുന്നു രാധികയുടെ ജനനം. സംഗീത രംഗത്ത് ശോഭിക്കാന്‍ ഉള്ള അവരസങ്ങള്‍ ഉണ്ടായിരുന്നിട്ട് കൂടി 18ാം വയസില്‍ രാധിക സുരേഷ് ഗോപിക്ക് മുന്നില്‍ തല കുനിച്ചു. രാധികയെ 13 വയസ്സ് ഉള്ളപ്പോള്‍ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ പിന്നണി ഗാന രംഗത്തേക്ക് എത്തിച്ചിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയില്‍ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എം ജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

സംഗീത പഠനം തുടര്‍ന്ന രാധിക പിന്നെയും പാട്ടിന്റെ വഴില്‍ മുന്നേറി.അങ്ങനെ 1989 ല്‍ റിലീസ് ചെയ്ത അഗ്നി പ്രവേശം എന്ന സിനിമയില്‍ എം ജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതന്‍ എന്ന ഗാനം നല്ല അഭിപ്രായം നേടി. ഇതോടെ പിന്നണി ഗാന രംഗത്തെ് വിടരുന്ന സാന്നിധ്യമായി രാധിക വിലയിരുത്തപ്പെടുകയും ചെയ്തു.ഇന്ന് സുരേഷ് ഗോപി നടന്‍ മാത്രമല്ല, ഒരു മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ഒപ്പം സാമൂഹിക സേവനങ്ങളും. ഇങ്ങനെയൊക്കെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക് ഓടുമ്പോഴും തന്റെ കുടുംബത്തെ ഒപ്പം അകലാതെ നിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

പൊതുവേദിയില്‍ അടക്കം സുരേഷ് ഗോപി പലപ്പോഴും ഭാര്യക്കൊപ്പം ആണ് എത്താറുള്ളത് എന്നത്. ഇപ്പോള്‍ ഭാര്യ രാധികയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി. എന്തു ചെയ്യുമ്പോഴും രാധികയാണ് എന്റെ ശക്തി. ജന്മങ്ങള്‍ ഇനിയെത്രയുണ്ടെങ്കിലും എനിക്ക് രാധികയെ തന്നെ ഭാര്യയായി മതി എന്ന് ഉറച്ചു പറയുകയാണ് താരം.അഞ്ച് മക്കള്‍ ആണ് സുരേഷ് ഗോപിക്ക് ഉള്ളത്. അതില്‍ ഒരാള്‍ കാര്‍ അപകടത്തില്‍ മരണപെട്ടു. ഒന്നര വയസില്‍ ആണ് ലക്ഷ്മി മരിക്കുന്നത്.മകന്‍ ഗോകുല്‍ സുരേഷ് ഇന്ന് സിനിമ മേഖലയില്‍ സജീവമാണ്.

Written by admin

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ പാർവതി, മലയാളികളുടെ പ്രിയ നായികയുടെ മനം കവരുന്ന ഫോട്ടോസ് കാണാം

മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ രാമനാഥനെ ഓർമ്മയില്ലേ, ഇന്ന് അദ്ദഹം 101 മക്കളുടെ പിതാവാണ്, നടൻ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ