in , ,

തന്റെ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വെളിപ്പെടുത്തി വാനമ്പാടി സീരിയൽ താരം പത്മിനി; കാമുകൻ ആള് കൊള്ളാല്ലോ എന്ന് ആരാധകർ

വാനമ്പാടി എന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സുചിത്ര നായർ. പരമ്പര അവസാനിച്ചതിനുശേഷം താരത്തിന്റെ കഥാപാത്രത്തിനായി കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് ഷോയുടെ അവതാരികയായി സുചിത്ര പ്രത്യക്ഷപ്പെടുകയുണ്ടായി.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ സുചിത്രയ്ക്ക് വളരെ പെട്ടെന്ന് തന്നെ സാധിക്കുകയുണ്ടായി. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര അഭിനേത്രി, നർത്തകി എന്ന നിലയിൽ തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യം തന്നെയാണ് താരം. ഒരൊറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചുരുക്കം നായികമാരിൽ ഒരാളായി സുചിത്രയുടെ പേരും ഇതിനോടകം കുറിച്ച് കഴിഞ്ഞു.

ആദ്യ കഥാപാത്രത്തിനുവേണ്ടി തടിച്ച ശരീരപ്രകൃതം കാത്തുസൂക്ഷിച്ച താരം പരമ്പരയ്ക്ക് ശേഷം ഇപ്പോൾ മെലിഞ്ഞു സുന്ദരിയായി ആണ് കാണപ്പെടുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും താരം മുൻപന്തിയിൽ തന്നെയാണ്. ഏറ്റവും ഒടുവിലായി താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താരത്തിൻറെ സൗന്ദര്യത്തെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമൻറുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി.

മലയാളം ടെലിവിഷൻ ലോകത്തെ ഏറ്റവും സുന്ദരി സുചിത്ര ആണെന്ന അവകാശവാദമുന്നയിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. വാനമ്പാടിക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് എങ്കിൽപോലും പിന്നീട് സീരിയൽ രംഗത്ത് പുതിയതായി പ്രോജക്റ്റുകൾ ഒന്നും താരം ഏറ്റെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പത്മിനി എന്നും കരിയറിലെ തന്നെ വലിയ വഴിത്തിരിവായിരുന്നു വാനമ്പാടി എന്ന പരമ്പര എന്നും മുൻപ് സുചിത്ര പറഞ്ഞിരുന്നു.

പത്മിനിയെ അവതരിപ്പിക്കാൻ തുടക്കത്തിൽ തനിക്ക് താൽപര്യമില്ലായിരുന്നു എങ്കിലും ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് കഥാപാത്രത്തിന് പ്രാധാന്യം തിരിച്ചറിഞ്ഞത് എന്ന് സുചിത്ര വ്യക്തമാക്കുകയുണ്ടായി. നേരത്തെ പറഞ്ഞിരുന്നത് പോലെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ തൻറെ പുതിയ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മോഹൻലാൽ അവതാരകനായിരുന്ന ബിഗ് ബോസ് സീസൺ ഫോർ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ നിലപാടുകളിലൂടെ സുചിത്ര തുടക്കം മുതൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെപ്പറ്റിയും പ്രണയത്തകർച്ചയെപ്പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരം. ആദ്യ പ്രണയത്തെ പറ്റി പറയുവാൻ ബിഗ് ബോസ് നൽകിയ അവസരത്തിലാണ് താരം തന്റെ പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുന്നത്.ദേവി സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നത് എന്നും വിവാഹം വരെ എത്തിയ അത് പിന്നെ വേർപാടിൽ കലാശിക്കുകയായിരുന്നു എന്നും സുചിത്ര വ്യക്തമാക്കുന്നു. മെസ്സേജുകൾ വഴിയാണ് തങ്ങൾ അടുക്കുന്നത് എന്നും ആദ്യം അതൊരു തമാശയായി ആയി ആണ് തോന്നിയതെന്നും സുചിത്ര വ്യക്തമാക്കുന്നു.

ജാതകങ്ങൾ തമ്മിൽ ചേരുന്നില്ല എന്ന് കണ്ടപ്പോൾ പുള്ളി അമ്മയെ വന്നു കണ്ടു സംസാരിക്കുകയും ഒരു ജ്യോത്സ്യനെ കണ്ട് ജാതകം ചേരുന്ന രീതിയിൽ മാറ്റി അവിടേക്ക് അമ്മയെ കൊണ്ടുപോവുകയും ആയിരുന്നു. എന്നാൽ താൻ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു എന്നും ആരൊക്കെ തന്നെ വിളിക്കുന്നുണ്ടെന്ന് സ്ക്രീൻഷോട്ട് സഹിതം അയച്ചു കൊടുക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ആ ബന്ധം വേർപെടുത്തുന്നതാണ് നല്ലതെന്ന് തോന്നിയതെന്ന് സുചിത്ര വ്യക്തമാക്കുന്നത്.

Written by admin

ചോലയിലെ ആമ്പൽ പോലെ സുന്ദരി… വൈറലായി ഒരു നാടൻ ഫോട്ടോഷൂട്ട്, ഫോട്ടോസ് കണ്ടുനോക്കു

വീട്ടിലേക്കു ഒരിക്കലും ഒരു മടങ്ങി പോക്കില്ല, ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഉമ്മയാണ്, എന്നെ ഒരിക്കലും മനസ്സിലാക്കിയില്ല, അവരെ കാണാൻ ആഗ്രഹിക്കുന്നില്ല, ജാസ്മിൻ മൂസ പറയുന്നു