in ,

കുറെ വർഷങ്ങൾ ഞാൻ നശിപ്പിച്ചു, പിന്നെ കൊറോണ വർഷങ്ങൾ, അത് കുറച്ചാൽ ഇപ്പോൾ 23, 24 വയസ്സായിരിക്കും- ശ്രീയ അയ്യർ

sreeya iyer

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് ശ്രിയ അയ്യര്‍. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും സജീവമാവുകയാണ് ശ്രിയ. മോഡലിംഗ് രംഗത്ത് നിന്നും ബോഡി ബില്‍ഡിങ്ങിലേക്ക് മാറിയ ശ്രിയ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മസില്‍ കാണിച്ചുകൊണ്ടുള്ള ശ്രിയയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആിരുന്നു. ഇടയ്ക്ക് ബിഗ്‌ബോസ് താരം ബഷീര്‍ ബഷിയുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിലും വിവാദമായിരുന്നു.

ഇപ്പോഴിതാ ശ്രിയയുടെ പ്രായത്തെ കുറിച്ചുള്ള ചില കമന്റുകളും അതിന് നടി നല്‍കിയ വിശദീകരണവുമാണ് ശ്രദ്ധേയമായിരിക്കുനന്ത്. ഇതോടെ ചോദ്യങ്ങളുമായി ആരാധകരും പ്രിയപ്പെട്ടവരും എത്തി. അങ്ങനെ പ്രണയത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും പറഞ്ഞ് ശ്രിയ രംഗത്തെത്തിയ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിന്റെയും വര്‍ക്കൗട്ടിന്റെയും ചിത്രങ്ങളാണ് ശ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ളത്. ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രം വളരെ പെട്ടെന്ന് ആയിരുന്നു വൈറല്‍ ആയി മാറിയത്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതിലും ചെറുപ്പക്കാരിയായിട്ടാണ് ശ്രിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പലരും പറയുന്നത്. പ്രായം റിവേഴ്‌സ് ഗിയറില്‍ മാറ്റി എടുക്കാന്‍ സാധിച്ചതിനെ അഭിനന്ദിച്ച് ആരാധകരെത്തുന്നത്. ഇതിനിടെ ‘ചേച്ചിയുടെ പ്രായം എത്രയാണ് എന്ന ചോദ്യവുമായി ഒരാള്‍ എത്തിയിരുന്നു. ഒരുവിധം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്ത ശ്രിയ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയും ശ്രദ്ധേയമാകുകയാണ്.

ക്ഷമിക്കണം; എനിക്ക് അറിയില്ല. ഞാന്‍ ആയി നശിപ്പിച്ച വര്‍ഷങ്ങള്‍; പിന്നെ കൊറോണ വര്‍ഷങ്ങള്‍; അതും കുറച്ചാല്‍ 23, 24 മാക്‌സിമം എന്നാണ് ശ്രിയ നല്‍കിയ മറുപടി. അങ്ങനെ എങ്കില്‍ നടി കുറച്ച് പറഞ്ഞ വര്‍ഷങ്ങള്‍ കൂട്ടി നോക്കിയാല്‍ മുപ്പത്തിനാല് വയസ് ആയിരിക്കും എന്ന് മറ്റൊരാള്‍ കൂടി കമന്റിട്ടു. അതേ സമയം താന്‍ നശിപ്പിച്ച വര്‍ഷങ്ങളെന്ന് ശ്രിയ പറഞ്ഞതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടി ഇതിനിടയില്‍ സജീവമായി..

യഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ശ്രിയ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ അന്യമതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രിയയുടെ ജീവിതം മാറി മറിയുന്നത്. പ്രണയിച്ച ആള്‍ക്കൊപ്പം ജീവിക്കാന്‍ പോയപ്പോള്‍ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു.

Written by admin

priyanka chopra

വെണ്ണക്കല്ലിൽ തീർത്ത ശിൽപം പോലെ സുന്ദരിയായി ഇന്ത്യൻ താര സുന്ദരി പ്രിയങ്ക ചോപ്ര… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം… !!!!

miya george family

അമ്മയായ ശേഷം കുടുംബത്തിനൊപ്പം സന്തോഷം പങ്കിട്ട് മിയ!