in , ,

അപ്പൊ സാരി ഇങ്ങനെയും ഉടുക്കാം അല്ലെ, സാരി ഉടുക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയ മോഡൽ സോഫിയ, വീഡിയോ ഏറ്റെടുത്ത് ആരാധകർ, വൈറൽ

ആളുകളുടെ പ്രീതി പിടിച്ചു പറ്റുവാനും ജന ശ്രദ്ധ ആകർഷിക്കുവാനും വേണ്ടി താരങ്ങളും മോഡലുകളും ഏതറ്റംവരെ പോകുവാനും ഇന്ന് തയ്യാറാണ്. ടിക് ടോക് എന്ന മാധ്യമത്തിലൂടെ എത്തി വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനം കീഴടക്കിയ താരമാണ് സോഫിയ അൻസാരി. സോഷ്യൽ മീഡിയയിലെ മിന്നുംതാരം ആയ സോഫിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.

അടുത്തിടെ ടോപിനു പകരം ടവ്വൽ അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമായ താരം ടിക് ടോക് ക്യൂൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.ലിപ് സിങ്ക് വീഡിയോകളിലൂടെ ആണ് സോഫിയ മറ്റുള്ളവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. നിരവധി ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിന് താരം മുൻപന്തിയിൽ തന്നെയാണ്.

നിലവിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്. 9.8 കോടി ആളുകൾ സോഫിയുടെ വീഡിയോകൾ ദിനംപ്രതി കാണുന്നുണ്ട്. 2020 ൽ ടിക് ടോക് നിരോധിച്ചതിന് ശേഷം യൂട്യൂബിലൂടെയാണ് ഇപ്പോൾ താരം സജീവമായിരിക്കുന്നത്. യൂട്യൂബിൽ മാത്രം സോഫിയയ്ക്ക് 47,000 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.

യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വ്ലോഗുകളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറ് ഉണ്ട്. ഇൻസ്റ്റഗ്രാമിലൂടെയും താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 29 ലക്ഷം ഫോളോവേഴ്സുള്ള എംഎസ് ടാക്ക ടാക് ആപ്പിലും സോഫിയയുടെ വീഡിയോകൾ വൈറലാണ്. ടിക് ടോക് താരം എന്നതിനേക്കാളുപരി അഭിനയത്രി, മോഡൽ, നർത്തകി എന്നീ നിലകളിലും വളരെയധികം ശ്രദ്ധേയയാണ് സോഫിയ.

വശ്യതയാർന്ന പുഞ്ചിരിയും നർമത്തിൽ ചാലിച്ച മറുപടികളും എന്നും താരത്തിനെ ആരാധകർക്കിടയിൽ പ്രിയങ്കരി ആക്കി മാറ്റി. ആരോഗ്യ കാര്യങ്ങളെക്കുറിച്ചുള്ള താരത്തിന്റെ വീഡിയോകൾ പലപ്പോഴും വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ വൈറൽ ആയി മാറാറുണ്ട്. ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോകളും ഭക്ഷണത്തെക്കുറിച്ചുള്ള ടിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ഏറ്റവുമൊടുവിലായി താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

സാരി ഉടുക്കുന്നത് പ്രിയപ്പെട്ട ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോയാണ് സോഫിയ ഏറ്റവുമൊടുവിലായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിവ് പോലെ തന്നെ അതീവ ഗ്ലാമറിൽ തന്നെയാണ് താരം ഈ ചിത്രങ്ങളിലും വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷ നേരങ്ങളിൽ ഇത് വൈറൽ ആയി മാറിയിട്ടുണ്ട്.

യുവാക്കളും മുതിർന്നവരും അടക്കം നിരവധി ആരാധകരാണ് സോഫിയയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇവയൊക്കെ അംഗീകരിക്കുന്നതോടൊപ്പം തന്നെ വിമർശിക്കുന്ന വലിയ ഒരു സമൂഹവും തൊട്ടുപിന്നിൽ തന്നെയുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.