in

അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് : ഭാവി വരനെ കാനഡയിൽ വെച്ച് കണ്ടുമുട്ടിയ സന്തോഷത്തിൽ അമേയ

So, Ameya and Kiran with the first post reporting from Canada.

ആരാധകരുടെ പ്രിയപ്പെട്ട താരം അമേയ മാത്യു കഴിഞ്ഞ ദിവസമായിരുന്നു കാനഡയിലേക്ക് പോവുകയാണെന്ന് വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താരത്തിന്റെ ഭാവിവരൻ കിരണിന്റെ അടുത്തേക്കാണ് പോകുന്നതെന്ന് സൂചനയും നൽകി. പിന്നാലെ ഇപ്പോഴത്തെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒപ്പം കാനഡയിൽ ഉള്ള ആദ്യത്തെ പോസ്റ്റ്മായാണ് താരം എത്തിയിരിക്കുന്നത്. “അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് റിപ്പോർട്ടിങ്ങുമായി കിരണിനൊപ്പം അമേയ” എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ നൽകിയ അടിക്കുറിപ്പ്. മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഭാവി വരൻ കിരൺ ആണ്.

കരിക്ക് വെബ് സീരീസിലൂടെ ആയിരുന്നു അമേയ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് താരം സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമായി. ഫോട്ടോഷൂട്ടുകളൊക്കെ താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരെ അമേയ ഉണ്ടാക്കിയെടുത്തത്.

വൈകാതെ തന്നെ താരത്തിന്റെ വിവാഹവാർത്തയും പുറത്തുവന്നിരുന്നു. താരം കിരൺ കാട്ടിക്കാരനുമായി പ്രണയത്തിലാണെന്നും വിവാഹനിശ്ചയം ഉടൻ ഉണ്ടാകും എന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്
വിവാഹം എപ്പോഴാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും രണ്ടുപേരും ഇപ്പോൾ കാനഡയിലാണ് ഉള്ളത്.

Written by amrutha

Srilakshmi brought good news following her son's first birthday.

ജഗതിയുടെ മകൾ വീണ്ടും അമ്മയായി : മകൻറെ ഒന്നാം പിറന്നാളിന് പിന്നാലെ സന്തോഷവാർത്തയുമായി ശ്രീലക്ഷ്മി

Ranjini Jose's white look has gone viral with her pictures

‘അമ്പോ…പ്രായത്തെ വെല്ലുന്ന ലുക്കിൽ ഗായിക ‘രഞ്ജിനി ജോസ്’…!!!