in

ദിലീപിനെയോ ലാൽ ജോസിനെയോ വേദനിപ്പിക്കാനായിട്ട് ഞാൻ ഒന്നും പറഞ്ഞട്ടില്ല, വേദനയുണ്ടായെങ്കിൽ മനപ്പൂർവ്വമല്ല- ശാന്തിവിള ദിനേശ്

പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ നൗഷാദിന്റെ പെട്ടന്നുള്ള മരണം മലയാളികൾക്ക് ആകെ നൊമ്പരമായിരുന്നു. നൗഷാദിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയ കാര്യങ്ങൾ വൈറലായിരുന്നു. ലാൽജോസിന്‌റെ സംവിധാനത്തിൽ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത് എന്നാണ് ദിനേശ് പറഞ്ഞത്. ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച് അഭിപ്രായങ്ങൾ വന്നു 14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാൽജോസിന്‌റെ സ്പാനിഷ് മസാല നിർമ്മിച്ചത്. എന്നാൽ ആ ചിത്രം ബോക്‌സോഫീസിൽ ദയനീയമായി പരാജയപ്പെട്ടതാണ് നൗഷാദിന്റെ തകർച്ചക്ക് കാരണമായതെന്നുെം അദ്ദേഹം പറഞ്ഞിരുന്നു

ഇപ്പോളിതാ ആ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായെത്തുകയാണ് സംവിധായകൻ. നൗഷാദിന്റെ മകൾക്ക് വേണ്ടി എന്തും ചെയ്യാമെന്ന് പറഞ്ഞ് ഒരുപാട് ആളുകളാണ് എന്നെ വിളിച്ചത്. ലാൽ ജോസും-ദിലീപും ചെയ്ത മറ്റ് പടങ്ങളെ പോലെ സ്പാനിഷ് മസാല ഓടിയില്ലെന്ന് കഴിഞ്ഞ എപ്പിസോഡിൽ ഞാൻ പറ‍ഞ്ഞിരിന്നു. 14 കോടിയുടെ കടം വന്നും എന്നും ഞാൻ പറഞ്ഞിരുന്നു. നൗഷാദും നിർമ്മാതാക്കളുടെ സംഘടനയിലെ ഒരാളുമാണ് ഇക്കാര്യം എന്നോട് പറഞ്ഞ്. ആ പൈസ പൂർണ്ണമായും പടത്തിന് വേണ്ടി ചിലവാക്കി എന്നല്ല, സ്പെയ്നിലൊക്കെ പോയി ഒരുപാട് കാഷ് ഇറക്കിയെന്നാണ് പറഞ്ഞത്.

എന്നാൽ 7 കോടി രൂപ മാത്രമാണ് സ്പാനിഷ് മസാലയ്ക്ക് ചിലവായതെന്നും നഷ്ടം രണ്ടരക്കോടി മാത്രമാണെന്നും മറുപക്ഷം പറയുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും വ്യക്തമായ അറിവ് എനിക്കില്ല. ഞാൻ എന്തായാലും ദിലീപിനെയോ ലാൽ ജോസിനെയോ കളിയാക്കാനോ, വേദനിപ്പിക്കാനായിട്ടോ ഒരിക്കലും പറയില്ല. അങ്ങനെ ആരെയും വേദനിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ചാന്തുപൊട്ട് പോലെ എത്ര പണം വാരി പടങ്ങൾ ചെയ്ത ആളാണ് ലാൽ ജോസ്. അതുപോലെ മീശ മാധവൻ. അതുപോലെ തന്നെ എത്ര വിജയ ചിത്രങ്ങൾ ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ പിറന്നു. സിനിമയിൽ വിജയവും പരാജയവും ഉണ്ടാവും. ലാൽ ജോസിന്റെ ഏറ്റവും മികച്ച പടങ്ങളിൽ ഒന്നായ രണ്ടാംഭാവം പരാജയമാണ്. അതിൽ നിന്നും പാഠം പഠിച്ചാണ് മീശമാധവൻ ചെയ്യുന്നത്. ലാൽ ജോസോ ദിലീപോ എന്നെ വിളിച്ചിട്ടില്ല, ഞാൻ അങ്ങോട്ടും വിളിച്ചില്ല. എങ്കിലും എന്റെ സ്റ്റോറിയിലൂടെ എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില് അത് മനപ്പൂർവ്വം അല്ല. എനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ സ്റ്റോറി ചെയ്തത്. അത്തരത്തിൽ സ്റ്റോറികൾ ചെയ്യുമ്ബോൾ ഞാൻ വ്യക്തി ബന്ധം നോക്കാറുമില്ല.

ഞാൻ ഇക്കാര്യം പറഞ്ഞാൽ ദിലീപിന് വിഷമം വരുമോ, ലാൽ ജോസിന് ബുദ്ധുമുട്ടാവുമോ എന്ന് ആലോചിക്കാറില്ല. ആത്മാർത്ഥ സുഹൃത്തായ ബെന്നി പി നായരമ്പലം ആണ്. ആ സ്റ്റോറിയിലൂടെ സിനിമയുമായി ബന്ധപ്പെട്ട ആർക്കെങ്കിലും വേദന തോന്നിയെങ്കിലും മനപ്പൂർവ്വമല്ല എന്ന് പറയുന്നു.