in

ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ സുരേഷ് ​ഗോപിക്ക് ജന്മദിനാശംസയുമായി ഷമ്മി തിലകൻ

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനം സഹപ്രവർത്തകർക്കൊപ്പമാണ് സുരേഷ് ​ഗോപി ആഘോഷിച്ചത്. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർക്കൊപ്പം കേക്ക് മുറിച്ചാണ് സുരേഷ് ​ഗോപി പിറന്നാൾ ആഘോഷിച്ചത്. രാവിലെ ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ​ഗോപി ദർശനം നടത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ പാർലമെന്റിലാണ് സുരേഷ് ​ഗോപി കൂടുതല് സമയം ചിലവഴിച്ചത്.

നിരവധി ആളുകളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്. ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും,പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ.. എന്നാണ് ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി എംപിയായാണ് സുരേഷ് ഗോപി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ വിനോദസഞ്ചാരം, പെട്രോളിയം – പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ബിജെപി എംപിയെ തിരഞ്ഞെടുക്കുകയായിരുന്നു.

മലയാളികൾക്കിടയിൽ തീപ്പൊരി ഡയലോഗ് കൊണ്ട് ആക്ഷൻ ഹീറോ പരിവേഷം നേടിയ താരം 1958 ജൂൺ 26ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. 1965ൽ കെ.എസ്. സേതുരാമൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് എത്തിയത്.

Written by admin

എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമയം പോകുന്നത്? മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ലിന്റു റോണി, ആശംസകളുമായി സോഷ്യൽ മീഡിയയും

സുരേഷ് ഗോപി സ്നേഹനിധിയായ ഭർത്താവ്, നല്ല ആഭരണങ്ങൾ കാണുമ്പോൾ രാധികയ്ക്ക് വാങ്ങി കൊടുക്കും- സംയുക്ത