in

അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു, പോകണ്ട എന്ന് പറയുമ്പോൾ അമ്മ അടിക്കുമായിരുന്നു, വേറെ വഴിയില്ലാതെ വരുമ്പോൾ ഞാൻ വായ പൊത്തി നിൽക്കും- ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

സിനിമയിലെത്തും മുന്നേ വീട്ടുകാര്‍ എന്നെവെച്ച്‌ പണം സമ്പാദിച്ചു, ക്യാമറയ്ക്ക് മുന്നില്‍ പാവയെ പോലെയാണ് ഉപയോഗിച്ചത്! കുടുംബത്തെ പിന്തുണയ്‌ക്കാനായിട്ടാണ് ചെറിയ പ്രായത്തില്‍ തന്നെ ഷക്കീല സിനിമയിലേക്ക് എത്തുന്നത്. പല അവസരങ്ങളിലും ഷക്കീല ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിലെയും ജീവിതത്തിലെയും കയ്പേറിയ അനുഭവങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഷക്കീല ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായി മാറുകയാണ്.

സിനിമാലോകം ഒരിക്കലും തന്റെ കഴിവിനെ ശരിയായി വിനിയോഗിച്ചിട്ടില്ല. പകരം ശരീരസൗന്ദര്യം മാത്രം കാണിച്ച്‌ പണം സമ്പാദിക്കുകയായിരുന്നു എന്ന് ഷക്കീല പറയുന്നു. പണത്തിനായി തന്റെ ശരീരത്തെ ആദ്യം ഉപയോഗിച്ചത് സ്വന്തം അമ്മയാണെന്നും ഷക്കീല വെളിപ്പെടുത്തുന്നു. മുൻപൊരിക്കല്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ, ‘ചെറുപ്പത്തില്‍ തന്നെ ഞാൻ ഒരുപാട് വളര്‍ന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു കോളേജ്  പെണ്‍ കുട്ടിയെപ്പോലെയായിരുന്നു ഞാൻ. വഴിയില്‍ വെച്ച്‌ പലരും എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല’, ‘ഞങ്ങളുടെ വീട്ടില്‍ പണം ഒരു വലിയ പ്രശ്നമായിരുന്നു. എന്റെ അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു. എന്തിന്, എനിക്ക് പോകണ്ട എന്നൊക്കെ പറയുമ്പോള്‍ അമ്മ അടിക്കുമായിരുന്നു. വേറെ വഴിയില്ലാതെ വരുമ്പോള്‍ ഞാൻ വായ പൊത്തി നില്‍ക്കും,’ ഷക്കീല പറഞ്ഞു.

Written by admin

Aishwarya Lekshmi's new stylish look goes viral.

‘കിടുക്കാച്ചി ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘ഐശ്വര്യ ലക്ഷ്‍മി’….ഫോട്ടോസ് കാണാം..!!!

Neeraj Madhav has acquired a brand-new, luxurious BMW X5.

ഞങ്ങളുടെ ‘ബംബിൾ ബീ’യെ പരിചയപ്പെടൂ!!! ആഡംബരക്കാർ സ്വന്തമാക്കി നീരജ് മാധവ്