in

ഗോവയിൽ നിന്നും സൂപ്പർ സ്റ്റൈൽ ഫോട്ടോസുമായി ശാലിൻ സോയ; കിടിലൻ ഫോട്ടോസ് കാണാം

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന്‍ സോയ.

ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. തുടര്‍ന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ശാലിന്‍ നായികയായും മിന്നും പ്രകടനം കാഴ്ച വെച്ചു.

shaalin zoya

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ തന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

2004 മുതൽ സിനിമ-സീരിയൽ രംഗത്ത് ബാലതാരമായി അഭിനയിക്കുന്ന ഒരു താരമാണ് നടി ശാലിൻ സോയ. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരുപിടി നല്ല സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേയ്ക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം  ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് ശാലിൻ സിനിമയിലേക്ക് എത്തുന്നത്. ശാലിനെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്, കുടുംബയോഗം, ഓട്ടോഗ്രാഫ് എന്നീ സീരിയലുകളാണ്.

രണ്ടിലും ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലാണ് ശാലിൻ തിളങ്ങിയത്. ഒമർ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്.

ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകര്‍ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ശാലിന്‍ സോയ സിനിമയില്‍ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്.

തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ ശാലിന്‍ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

ഗോവയില്‍ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഒരു വിദേശ വനിതയും താരത്തിന് ഒപ്പമുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമൊക്കെ ശാലിന്‍ പങ്കുവയ്ക്കാറുണ്ട്. ഏകദേശം പതിനഞ്ച് വര്‍ഷത്തിലധികമായി താരം അഭിനയരംഗത്തുണ്ട്.

ശാലിന്‍ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവയായിരുന്നു. മൂന്നിലധികം ഷോര്‍ട്ട് ഫിലിമുകളും താരം സംവിധാനം ചെയ്തിട്ടുണ്ട്.

മിനിസ്ക്രീനിലും ബിഗ്‍സ്ക്രീനിലും അഭിനയിച്ചിട്ടുള്ള ശാലിൻ നര്‍ത്തകിയുമാണ്. അടുത്തിടെ സംവിധാന രംഗത്തും ശാലിൻ മികവ് തെളിയിച്ചിരുന്നു,

Written by Editor 3

എൻജോയ് ചെയുമ്പോൾ പാന്റ് ഇടാൻ മറക്കാതിരിക്കുക, അമേയയുടെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ

ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി തുറന്ന് പറയുന്നു