in

എന്റെ ഭർത്താവിനെ വളച്ചെടുത്ത് നാലര വർഷത്തോളം അയാളുടൊപ്പം കിടക്ക പങ്കിട്ടവളെ ഞാൻ മകളായി എങ്ങനെ കാണും? കങ്കണക്കെതിരെ തുറന്നടിച്ച് സറീന വഹാബ്

അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് സെറീന വഹാബ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ ഉള്ള ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച താരം തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളിൽ പ്രാവിണ്യം നേടിയിട്ട് ഉള്ള ഒരാൾ കൂടിയാണ്. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് താരം അഭിനയരംഗത്ത് സജീവമാകുന്നത്.

അഭിനയജീവിതം തുടങ്ങുന്നത് ചലച്ചിത്രനിർമ്മാതാവ് രാജ് കപൂറിനൊപ്പം ആണ്. 1970കളിൽ ഇറങ്ങിയ ചിത്ത് ചോറ്, ഗോപാൽ കൃഷ്ണ എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച താരം ഭരതന്റെ ചാമരം, മദനോത്സവം, പാളങ്ങൾ, ആദാമിൻറെ മകൻ അബു എന്നീ മലയാള ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി. 1977 ഖരോണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് പേര് നിർദ്ദേശിക്കപ്പെട്ടു. ഷാരൂഖാൻ അഭിനയിച്ച മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിൻറെ അമ്മ വേഷം കൈകാര്യം ചെയ്തു.

നിരവധി തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ച താരം നീണ്ട ഒരു ഇടവേളയ്ക്കു ശേഷം കലണ്ടർ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു. തന്നെക്കാൾ പ്രായം കൂടിയ ഒരാളെ ആളെ വിവാഹം കഴിച്ചതിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരാൾ കൂടിയാണ് സെറീന വഹാബ്. ഇപ്പോൾ കങ്കണയെ പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയാണ് ഇന്ന് കങ്കണ.

നായികാപ്രാധാന്യമുള്ള സിനിമകൾ നിരവധി ചെയ്തിട്ടുള്ള അഭിനയത്രി. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ സധൈര്യം മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയും പറയുകയും ചെയ്തതോടെ അവയൊക്കെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മുപ്പത്തിയഞ്ചുകാരിയായ കങ്കണയുടെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാം പക്ഷേ വിവാഹത്തിലെത്തുന്നതിന് മുൻപേ തകർന്നു.

ആദിത്യ പഞ്ചോളി, ഹൃതിക്റോഷൻ തുടങ്ങിയവരെല്ലാം കങ്കണയുടെ മുൻ കാമുകൻമാരുടെ ലിസ്റ്റിൽ പെടുന്നവരാണ്. ജീവിതത്തിൽ വന്നുപോയിട്ടുള്ള പുരുഷന്മാരെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. അതിൽ അധിത്യയുമായുള്ള ബന്ധം മാനസികമായും ശാരീരികമായും തന്നിൽ ഒരുപാട് വേദന സൃഷ്ടിച്ചിരുന്നു എന്നാണ് ഒരിക്കൽ താരം പറഞ്ഞത്.

ഉപദേശകൻ പീ ഡകൻ ആയ അവസ്ഥ എന്നാണ് ആദിത്യ പഞ്ചോളിയുമായുള്ള പ്രണയം തകർന്ന ശേഷം കങ്കണ റണൗട്ട് പറഞ്ഞത്. ബോളിവുഡിൽ സിനിമകൾ ചെയ്തു തുടങ്ങിയപ്പോഴാണ് ആദിത്യ പഞ്ചോളിയുമായി താരത്തിന്റെ പ്രണയം കാട്ടുതീപോലെ പടർന്നത്. അപ്പോൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആയിരുന്നു ആദിത്യ പഞ്ചോളി. ഇപ്പോൾ തൻറെ ഭർത്താവ് ആദിത്യ പഞ്ചോളിയും കങ്കണയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ നാലുവർഷമായി തൻറെ ഭർത്താവിനൊപ്പം കഴിഞ്ഞവൾ ആണ് കങ്കണ. ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞ് കങ്കണയെ എങ്ങനെയാണ് താൻ ഒരു മകളായി കാണുന്നതെന്നാണ് സെറീന ചോദിക്കുന്നത്. ആദിത്യ ഒരു മോശം വ്യക്തി ആയിരുന്നു എങ്കിൽ എന്തിന് ഇത്രയും നാൾ അയാൾക്കൊപ്പം കങ്കണ കഴിഞ്ഞുവെന്നും സെറീന ചോദിക്കുന്നു.

Written by admin

ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് ഇങ്ങനെ; ശാലു മേനോൻ പറയുന്നു

അവരുടെ രണ്ട് പേരുടെയും ശരീരം ഉരസുമ്പോൾ അവർ അവരുടെ ആ ലോകത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു..