in ,

അടിക്കാന്‍ ഓങ്ങിയപ്പോള്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി, മേഘ്‌ന വിന്‍സെന്റ്

megna vincent

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായി തിളങ്ങിയ താരം പിന്നീട് മലയാള സീരിയില്‍ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴ് മിനിസ്‌ക്രീനില്‍ മേഘ്‌ന സജീവമായിരുന്നു. ഇപ്പോള്‍ നീണ്ട നാളുകള്‍ക്ക് ശേഷം മലയാള മിനിസ്‌ക്രീന്‍ രംഗത്ത് വീണ്ടും എത്തിയിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുതിയ പരമ്പരയിലെ വിശേഷങ്ങളും ഷൂട്ടിംഗ് സമയത്തെ രസകരമായ ഒരു സംഭവവുമാണ് നടി പറഞ്ഞിരിക്കുന്നത്.

എന്നെ അടിക്കാന്‍ വരുന്നൊരു സീനായിരുന്നു. അപ്പോഴേക്കും ഞാന്‍ കൈയ്യില്‍ കയറി പിടിക്കണം. പക്ഷെ ടൈമിംഗ് ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു. ഇതോടെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി. അത്ര നേരം ഭയങ്കര ഗാംഭീര്യത്തോടെ നിന്ന് ഡയലോഗ് പറഞ്ഞയാളാണ്. എല്ലാവരും കൂടെ പിന്നീട് ചിരിയായിരുന്നു.- മേഘ്‌ന പറഞ്ഞു.

നേരത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന രംഗത്ത് എത്തിയിരുന്നു. അന്ന് നടി പറഞ്ഞതിങ്ങനെ, ‘മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണ്. ഡിപ്രഷന്‍ സ്റ്റേജ് വരുമ്‌ബോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം.

അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണ്. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോള്‍ അങ്ങനെയേ തോന്നുകയുള്ളു. ചന്ദനമഴ കഴിഞ്ഞ് ഞാനൊരു ഗ്യാപ്പ് ഇട്ടോന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നെ ജോഡി നമ്പര്‍ വണ്‍ എന്ന് പറഞ്ഞൊരു റിയാലിറ്റി ഷോ യും ഞാന്‍ ചെയ്തിരുന്നു. കൊവിഡ് ടൈമില്‍ ആണ് അവിടെ സീരിയല്‍ നിര്‍ത്തിയത്. പിന്നെ മലയാളത്തിലേക്ക് വന്നു. എല്ലാവരും നല്ല സൗഹൃദമായത് കൊണ്ട് ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് പുതിയ പരമ്പരയുടെ ലൊക്കേഷനില്‍ ഉള്ളത്.

Written by admin

actress-malavika menon-eid photos

തട്ടം ധരിച്ചു ഉമ്മച്ചി കുട്ടിയായി മാളവിക മേനോൻ.. പെരുന്നാൾ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം… !!!!

saniya ramzan dance video

സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു സാനിയയും റംസാനും… വൈറൽ ഡാൻസ് വീഡിയോ കാണാം…. !!!!