in ,

വെ,ട്ടി,കളയുമെന്നും ആ,സി,ഡ് അ,റ്റാ,ക്ക് നടത്തുമെന്നുമൊക്കെ ഒരുകൂട്ടം ആളുകൾ വെല്ലുവിളിച്ചിരുന്നു, മഞ്ജു പത്രോസ്

manju sunichen

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് നടി. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ മികച്ച പ്രകടനമാണ് മഞ്ജു കാഴ്ച വെച്ചത്. ബിഗ്‌ബോസിലും താരം എത്തിയിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആ,ക്രമണത്തിനും നടി ഇരയായി. ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് തിരിച്ചറിവ് വന്ന നിമിഷത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു. ഒരു വീട്ടമ്മയായ മഞ്ജു പത്രോസില്‍ നിന്ന് ഇന്ന് കാണുന്ന മഞ്ജുവിലേയ്ക്കുളള വളര്‍ച്ചയെ കുറിച്ച് ഒരു യുട്യൂബ് ചാനലിന നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്.

വെറുറെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയാണ് തന്റെ ജീവിതം മാറ്റിയത്. ചെറുപ്പം മുതല്‍ തന്നെ പാട്ടിനോടും ഡാന്‍സിനോടുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തോടെ കുടുംബവുമായി ജീവിക്കുകയായിരുന്നു. വെറുതെ അല്ല ഭാര്യയില്‍ വരുന്നതിന് മുന്‍പ് വീടും ഭാര്‍ത്താവും കുഞ്ഞുമായിരുന്നു എന്റെ ലോകം. അവിടെ ഞാന്‍ സന്തുഷ്ടയായിരുന്നു. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് അതിന് അപ്പുറം ഒരു ലോകമുണ്ടെന്ന് മനസ്സിലായത്.

ഷോയില്‍ വരുന്നതിന് മുന്‍പ് എന്റെ ചിന്ത വെറുതെയൊരു ഭാര്യ എന്നായിരുന്നു. എന്നാല്‍ ഈ ഷോയില്‍ വന്നതോടെ എന്റെ കാഴ്ചപ്പാട് മാറുകയായിരുന്നു. പ്രത്യേകിച്ച് അഭിപ്രായമില്ലാത്ത ഒരു വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷം തനിക്ക് തിരിച്ചറിവ് ഉണ്ടായി. ഒരു സ്ത്രീയ്ക്ക് ചെയ്യാന്‍ പറ്റുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു. ഷോയ്ക്ക് പോയതിന് ശേഷമാണ് വെറുതെ അല്ല ഭാര്യ എന്ന് എനിക്ക് മനസ്സിലായത്. എന്നാല്‍ അന്ന് ഞാന്‍ വീട്ടില്‍ ചെയ്തിരുന്ന എല്ലാ ജോലികളും ഇന്നും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. തുടക്കത്തില്‍ ടിവിയില്‍ കാണണമെന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേയ്‌ക്കൊരു ആഗ്രഹവും ഇല്ലായിരുന്നു.

വെറുതെ അല്ല ഭാര്യ എന്ന ഷോയ്ക്ക് പോയതിന് ശേഷമാണ് ജീവിതം ഭയങ്കര കളറായത്. ജീവിതം ഇത്രയും ഭംഗിയാണെന്നും ചിരിക്കാന്‍ പറ്റുമെന്നുമൊക്കെ മനസ്സിലായി. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തോന്നി. വീട്ടില്‍ ഇരിക്കുമ്പോള്‍ തന്നെ നമുക്ക് ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഷോ മനസ്സിലാക്കി തന്നു. വെറുതെ അല്ല ഭാര്യ എന്ന ഷോയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും തന്റെ ജീവിതം വീട്ടിനുള്ളില്‍ തന്നെ ആകുമായിരുന്നുവെന്നും മഞ്ജു പറഞ്ഞു. 49-ാം ദിവസമാണ് താന്‍ ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വരുന്നത്. ആ സമയത്ത് തന്നെ വെ,ട്ടി,കളയുമെന്നും ആ,സി,ഡ് അ,റ്റാക്ക് നടത്തുമെന്നുമൊക്കെ പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇറങ്ങിയപ്പോള്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചില്ല.