in

മേജർ സർജറി കഴിഞ്ഞ് ട്യൂബ് ഇട്ട് വന്ന അമ്മ സ്റ്റേജിൽ കയറി അഭിനയിച്ചു, ഡയലോഗ് പറയുമ്പോൾ ആ ട്യൂബിൽ കൂടി ചോര വന്നു, അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ. ഒരു നടിയെന്നതിൽ ഉപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായർ. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസിൽ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവർത്തനവുമായി സജീവമായ സീമ എടുത്തിയ സ്‌നേഹ സീമ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോളിതാ അമ്മയെക്കുറിച്ച് പറയുകയാണ് താരം.

കൈയ്യിൽ എന്തുണ്ടെങ്കിലും അത് മറ്റുള്ളവർക്ക് കൊടുക്കുന്ന സ്വഭാവക്കാരിയായിരുന്നു തന്റെ അമ്മ. അതുപോലെ തന്നെ താനും ആയി പോയി. എല്ലാവർക്കും എല്ലാം കൊടുത്തതോടെ അമ്മയുടെ കൈയ്യിൽ ഒന്നുമില്ലാതെയായി. ഒരു സ്വർണക്കമ്മൽ പോലുമില്ലാതെയാണ് തന്റെ സഹോദരി വിവാഹിതയായതെന്നും സീമ പറയുന്നു.

37 വർഷമായി ഞാൻ അഭിനയത്തിൽ വന്നിട്ട്. മുങ്ങുകയും ഇല്ല, താഴുകയും ഇല്ലാതെ ഒരേ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതാണ് നല്ലത്. പപ്പേട്ടന്റെ പടത്തിലൂടെ ആണ് സിനിമയിൽ വന്നത്. എന്റെ അമ്മ എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു. ചേർത്തല സുമതി എന്നാണ് അമ്മയുടെ പേര്.

ശരിക്കും അമ്മയൊരു നടി ആയിരുന്നു. അമ്മയുടെ കയ്യിൽ കാഷ് ഇല്ലാത്തപ്പോൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും കടം വാങ്ങി ആളുകളെ സഹായിക്കും. എന്റെ ചേച്ചി ഒരു പാട്ടുകാരി ആണ്. രേണുക ഗിരിജൻ എന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയുടെ കല്യാണത്തിന് ഒരു സ്വർണ കമ്മൽ പോലും ഇടാതെയാണ് ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിടുന്നത്.

ആളുകളെ സഹായിച്ച് അമ്മയുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു അമ്മയുടെ മകളാണ് ഞാൻ. അമ്മ കാണിച്ചു തന്ന വഴികളിലൂടെയാണ് ഞാനും പോയി കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് കാൻസർ ആയിട്ട് ആർസിസിയിൽ കുറച്ച് കാലം ഉണ്ടായിരുന്നു. അവിടെ അമ്മയ്ക്ക് കൂട്ട് കിടക്കുമ്പോൾ തീരെ നിവർത്തി ഇല്ലാത്തവരുടെ വിഷമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നതാണ് എന്തെങ്കിലും കയ്യിൽ കിട്ടുമ്പോൾ മറ്റുള്ളവരെ നല്ല രീതിയിൽ സഹായിക്കണമെന്ന് തോന്നി.

ഇന്നത്തെ കുട്ടികളെ ഉപദേശിക്കേണ്ട കാര്യമൊന്നുമില്ല. എന്തേലും പറയാൻ വന്നാൽ അവർ നമ്മുക്ക് ഉപദേശം തിരികെ തരും. പിന്നെ അവർക്ക് കമ്മിറ്റ്‌മെന്റുകളൊന്നും കാര്യമായി ഇല്ലെന്ന് തോന്നിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്ന കുട്ടികൾ അഭിനയിക്കുന്നു, എന്നിട്ട് അവരുടെ കാര്യം നോക്കി പോകും. അതല്ലാതെ മറ്റൊന്നും അവരെ ബാധിക്കുന്നില്ല.

എന്റെ അമ്മയെ ആർസിസിസിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവരുമ്പോൾ കൊല്ലത്ത് വണ്ടി നിർത്തി. അമ്മ അന്ന് ഒരു നാടക ട്രൂപ്പിൽ നടിയാണ്. അവരുടെ നാടകം കൊല്ലത്ത് നടക്കുന്നുണ്ട്. അമ്മയ്ക്ക് പകരം അഭിനയിക്കേണ്ട നടി വന്നിട്ടില്ല. രണ്ടു നാടകം ബുക്കിങ് ആണ്. നാടകം മുടങ്ങിയാൽ നഷ്ടപരിഹാരം കൊടുക്കണം.

മേജർ സർജറി കഴിഞ്ഞ് ട്യൂബ് ഒക്കെ ഇട്ട് വന്ന അമ്മ സ്റ്റേജിൽ കയറി അഭിനയിച്ചു. ആ രണ്ട് നാടകങ്ങളും അമ്മ ചെയ്തു. ഇത്രയും കാലം ഞാൻ ഉണ്ടത് അവരുടെ ചോറാണ്. നിങ്ങൾക്കൊരു പ്രശ്‌നം വരുമ്പോൾ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ സമ്മതിക്കില്ലെന്നാണ് അമ്മയുടെ മറുപടി. അവരെല്ലാവരും എതിർത്തിരുന്നു.

സ്റ്റേജിൽ ഡയലോഗ് പറയുമ്പോൾ ആ ട്യൂബിൽ കൂടി ചോര വരുന്നുണ്ടായിരുന്നു. അത്രയും റിസ്‌ക് എടുത്ത് അഭിനയിച്ച അമ്മയുടെ മകളാണ് ഞാൻ. ഇപ്പോഴത്തെ ആളുകൾക്ക് ഒരു ചെറിയ ഒരു പനിയോ ജലദോഷം വന്നാലും അഭിനയിക്കാൻ പോകില്ല. എനിക്കിന്ന് മൂഡ് ഔട്ടാണ്, രാത്രിയിൽ ഉറങ്ങിയില്ല എന്നൊക്കെ പറഞ്ഞ് അഭിനയം മുടക്കുന്ന ആളുകൾക്കിടയിലാണ് ഞാനിപ്പോൾ വർക്ക് ചെയ്യുന്നത്.

Written by admin

രാം ലല്ലയെ തൊഴുത് വണങ്ങി ബാലാജി ശർമ്മ, ക്ഷേത്രത്തെ അവഹേളിച്ച് അസഭ്യം പറഞ്ഞ് കമന്റുകൾ

ഇത്തിരി ഹോട്ട് ഒത്തിരി ക്യൂട്ട്, മാളവിക പങ്കിട്ട ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ