in

അമ്പോ… കിടിലൻ വർക്കൗട്ട് വീഡിയോയുമായി സാറ അലി ഖാൻ.. അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ആരാധകർ, വീഡിയോ

ബോളിവുഡ് സിനിമയില്‍ ഇന്നിപ്പോള്‍ ഒരുപാട് യുവതാരങ്ങള്‍ അഭിനയ ജീവിതത്തില്‍ സജീവമായിരിക്കുകയാണ്. അത്തരത്തില്‍ ഇപ്പോള്‍ ഹിന്ദി സിനിമയില്‍ വളര്‍ന്ന് വരുന്ന യുവ താരമാണ് സാറാ അലിഖാന്‍. ബോളിവുഡ് പ്രശസ്ത നടന്‍ സെയ്ഫ് അലിഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറാ.

തന്റെ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അരങ്ങേറിയ താരമാണ്.ഈ ചെറിയ സമയംകൊണ്ട് തന്നെ ഹിന്ദി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടത്താനും താരത്തിന് സാധിച്ചു.എന്നാല്‍ താരത്തിന്റെ അച്ഛനും അമ്മയും താരത്തിന്റെ ചെറുപ്പം മുതല്‍ തന്നെ വിവാഹം വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ഷര്‍മിള ടാഗോറിന്റെയും പിതൃപുത്രിയും ശിവിന്ദര്‍ സിംഗ് വിര്‍ക്കിന്റെയും റുഖ്സാന സുല്‍ത്താനയുടെയും അമ്മയുടെ ചെറുമകളുമാണ്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം, 2018 ലെ കേദാര്‍നാഥ്, സിംബ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചുകൊണ്ട് ഖാന്‍ അഭിനയത്തിലേക്ക് കടന്നു. രണ്ട് ചിത്രങ്ങളും വാണിജ്യപരമായി വിജയിക്കുകയും ആദ്യത്തേത് അവര്‍ക്ക് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. 2019ലെ ഫോബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ സാറ പ്രത്യക്ഷപ്പെട്ടു.

താരത്തിന്റെ ചില തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനും അമ്മയും അഭിനയിച്ച കാല്‍യുഗ്. ഓംകാര എന്നീ രണ്ട് സിനിമകള്‍ കണ്ട് അവര്‍ രണ്ടുപേരും മോശപ്പെട്ട ആള്‍കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് സാറാ പറയുന്നത്. ചെറിയ പ്രായത്തില്‍ താന്‍ കരുതിയത് അച്ഛന്‍ മോശം പ്രവര്‍ത്തി ചെയ്യുന്ന ഒരാളായിട്ടും അമ്മ അശ്ലീല വീഡിയോ സൈറ്റ് നടത്തുന്ന ഒരു വെക്തിയായിട്ടുമാണ് എന്നാണ് സാറാ കരുതിയത് എന്നാല്‍ താന്‍ വളര്‍ന്നപ്പോള്‍ ആണ് അതൊക്കെ സിനിമയിലെ വേഷങ്ങളായിരുന്നു എന്നുള്ള സത്യം.

എന്നാല്‍ അച്ഛന്റെയും അമ്മയുടെ വിവാഹമോ ചനം നല്ല തീരുമാനമായിട്ടാണ് താന്‍ കാണുന്നത് എന്നും സാറാ വെളിപ്പെടുത്തി.തന്റെ ഒന്‍പതാം വയസിലാണ് അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആദ്യമായി മനസ്സിലാവുന്നത്. രണ്ടുപേരും വേറെവേറെ വീട്ടിലാണ് താമസം ആ സംഭവത്തോട് കൂടി അവരുടെ ചിരി മുഖത്ത് കണ്ടിരുന്നില്ല എന്നാല്‍ വിവാഹ മോചനത്തിന് ശേഷം ആണ് അമ്മ ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് എന്നാണ് സാറ പറഞ്ഞത്.

ഇപ്പോള്‍ താരം പങ്കുവച്ച കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ ആണ്. 2023ലെ താരത്തിന്റെ റെസലൂഷന്‍ സ്വന്തം എസ്‌ക്യൂസുകളെക്കാള്‍ സ്‌ട്രോങ്ങ് ആയിരിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ പതിവിനെക്കള്‍ കൂടുതല്‍ എക്‌സസൈസിനും ഫിറ്റ്‌നസിനും വേണ്ടി സമയം ചെലവഴിക്കാന്‍ താരം തീരുമാനിച്ചിട്ടുണ്ട് എന്നും അതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കാന്‍ ആരംഭിച്ചു എന്നും മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

Written by Editor 3

ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശേഷം ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു.. ന​ഗ്മയുടെ പ്രണയങ്ങൾ ഇങ്ങനെ

ഞാൻ അങ്ങനെ ചാടിക്കേറി ഐ ലവ് യു പറഞ്ഞു, അനുസിത്താരയ്ക്ക് ഇങ്ങനെയൊരു ലവ് സ്റ്റോറിയുണ്ടെന്ന് ആരും അറിഞ്ഞില്ലല്ലോ എന്ന് ആരാധകർ