in ,

ഡിപ്രഷന് പിന്നിലെ കാരണം തന്റെ പ്രണയമോ, വ്യക്തമാക്കി സനുഷ

sanusha santhosh

മലാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് ശക്തമായ മറുപടി നടി നല്‍കാറുണ്ട്. നേരത്തെ വിഷാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സനുഷ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വിഷാദത്തിലൂടെ കടന്ന് പോയതിനെ കുറിച്ചും ആ അവസ്ഥ മറികടന്നതിനെ കുറിച്ചും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

സനുഷയുടെ വാക്കുകള്‍ ഇങ്ങനെ, ഡിപ്രഷന് പിന്നിലെ കാരണം തന്റെ പ്രണയമാണ് എന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. എന്നാല്‍ അതായിരുന്നില്ല കാരണം. റിലേഷന്‍ഷിപ്പിലെ പ്രശ്‌നം കാരണമാണ് വിഷാദമെന്ന് പറയുന്നവരാരും തന്റെ കൂടെയല്ല ജീവിക്കുന്നത്, ഇത് ഓര്‍ക്കുന്നത് നല്ലതാണ്. കാര്യങ്ങള്‍ അറിഞ്ഞിട്ട് സംസാരിക്കുന്നതാണ് നിലപാട്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. അറിയാത്ത വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്.

തന്റെ വിഷാദത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണ്. അത് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ല. കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും ഒന്നും ചെയ്യാത്ത അവസ്ഥ, മടി കാരണമായിരിക്കും ഇതെന്നായിരുന്നു ആദ്യം കരുതിയത്. ലക്ഷണങ്ങളെല്ലാം വെച്ച് ഗൂഗിള്‍ ചെയ്തപ്പോഴാണ് വിഷാദമാണെന്ന് മനസ്സിലാക്കിയത്. അതിന് ശേഷമായാണ് ട്രീറ്റ്‌മെന്റ് എടുക്കാന്‍ തീരുമാനിച്ചത്.

തന്റെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കി ശക്തമായ പിന്തുണയുമായി വീട്ടുകാര്‍ കൂടെ നിന്നിരുന്നു. വേണമെങ്കില്‍ നീയൊരു യാത്രയൊക്കെ ചെയ്തിട്ട് വരൂ, അപ്പോള്‍ മാറിയാലോ എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. അച്ഛനും അമ്മയും അനിയനും ശക്തമായ പിന്തുണയാണ് നല്‍കിയത്. അത് പോലെ തന്നെ അടുത്ത സുഹൃത്തുക്കളോടും അതേക്കുറിച്ച് പറഞ്ഞിരുന്നു. അവരും സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

grace antony

അച്ഛന് കൂലി പണിയാണെന്ന് പറയാൻ ഒരു മടിയും ഇല്ല.. ആ പണം കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്.. കളിയാക്കിയവരോടും കുറ്റ പെടുത്തിയവരോടും ഇതെ പറയാൻ ഉള്ളൂ…. ഗ്രേസ് ആന്റണി… !!!

ഞാൻ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു, വാണി അതിൽ വീണുപോയി- ബാബുരാജ്