in

ഒരു ഭാര്യ ഉള്ളപ്പോൾ വേറൊരു പെണ്ണിൻറെ കൂടെ പോകുന്നത് വളരെ മോശം കാര്യമാണ്, എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുക, കുടുംബത്തോട് നീതി പുലർത്താൻ കഴിയാത്തവർ കല്യാണം കഴിക്കരുത്; സന്തോഷ് വർക്കി പറയുന്നു

ആറാട്ട് എന്ന മോഹൻലാൽ സിനിമ പുറത്തിറങ്ങിയപ്പോൾ മുതൽ കേരളക്കരയാകെ ഏറ്റുപിടിച്ച ഡയലോഗായിരുന്നു ‘ലാലേട്ടൻ ആറാടുകയാണ്…’ എന്നത്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ഡയലോഗ് പറഞ്ഞത് എറണാകുളം സ്വദേശിയായ സന്തോഷ് വർക്കിയായിരുന്നു.

‘ആറാട്ട്’ സിനിമ കണ്ട ശേഷമായിരുന്നു സന്തോഷ് ഇത് പറഞ്ഞത്. താൻ പറഞ്ഞത് വൈറലായെങ്കിലും താൻ കള്ളു കുടിച്ച് പറഞ്ഞതാണെന്നും സൈക്കോ ആണെന്നുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ തെല്ല് വിഷമമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു.

മോഹൻലാലിൻ്റെ വലിയ ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യമെന്നും നേരത്തേ പറഞ്ഞിരുന്നു. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരോടുള്ള ഇഷ്ടം നടിയുടെ മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നുവെന്നും നടിയുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി വ്യക്തമാക്കിയിരുന്നു.

Nithya menen photos

അടുത്ത കാലത്താണ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിച്ചത്. നിത്യയുടെ വിവാഹ വാർത്ത കേട്ട് സന്തോഷ് വർക്കി ആകെ തകർന്നിരുന്നെന്ന് പ്രതികരണം അറിയിച്ചിരുന്നു. നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നു എന്നാണ് സന്തോഷ് വർക്കി നൽകിയ പ്രതികരണം.

Nithya menen photos

ഇനി തൻ്റെ ജീവിതത്തിൽ മറ്റൊരു വിവാഹമില്ലെന്നും സന്തോഷ് വർക്കി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു. എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. ഇപ്പോൾ പുതിയൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ്.

ഗോപിസുന്ദറിൻറെയും അമൃതയുടെയും വിവാഹത്തെ ക്കുറിച്ചാണ് ഞാൻ എന്ന് പറയാൻ പോകുന്നത്. ഗോപിസുന്ദർ ഒരുപാട് പാട്ടുകൾ കോപ്പി അടിച്ചിട്ടുള്ള ആളാണ് .എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ അയാൾ ഇത്രയും മോശമാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.

ആദ്യ കല്യാണത്തിന് വലിയൊരു മകനുണ്ട്. ഇത് വളരെ മോശമായിപ്പോയി. ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു ഭാര്യ ഉള്ളപ്പോൾ വേറൊരു പെണ്ണിൻറെ കൂടെ പോകുന്നത് വളരെ മോശം കാര്യമാണ് .എങ്ങനെ അവർക്ക് ചിന്തിക്കാൻ പറ്റുന്നത് .അറിയില്ല. എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുക, ഇതൊക്കെ ആഘോഷിച്ചു നടക്കാൻ കുറെ പേരുണ്ട്.

വളരെ മോശം കാര്യമാണ് .ഗോപി സുന്ദറിന്റെ മകൻറെ ഫോട്ടോ എല്ലാം ഞാൻ കണ്ടു. പ്രായം ആയ മകനുണ്ട്.കുടുംബത്തോട് നീതി പുലർത്താൻ കഴിയാത്തവർ കല്യാണം കഴിക്കരുത്.ഗോപി സുന്ദർ ഒരുപാട് സിനിമകളിലെ പാട്ടുകൾ കോപ്പി അടിച്ചിട്ടുണ്ട്, അയാൾ ഇത്തരത്തിലുള്ള ആളാണെന്നു ഇപ്പോഴാണ് മനസ്സിലായത്.വളരെ മോശമായിപ്പോയി എന്നും സന്തോഷ് പറഞ്ഞു.

Written by Editor 3

ഒരുവട്ടം ഇട്ട ഡ്രസ്സ് പിന്നീട് ഇടില്ല, മദ്യപാന ശീലം ഉണ്ടായിരുന്നു, പണമെല്ലാം തീർന്നു: നടി ഐശ്വര്യയുടെ ജീവിതം ഇങ്ങനെ

വർക്കല ബീച്ചിൽ അടിച്ചു പൊളിച്ച് നടി പ്രിയ വാര്യർ, പൊളിച്ചെന്ന് ആരാധകർ… ഫോട്ടോസ് കാണാം