in ,

‘ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ഇത് ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ

സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് ഷോയുടെ എപ്പിസോഡ് വിവാദമായി മാറിയിരുന്നു. ഇതെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഇന്നുവരെ ഒരു ചാനലും തന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ലെന്നും എന്നുകരുതി താന്‍ തോറ്റുപോയിട്ടില്ലെന്നും ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെയെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല. നാളെ ഒരു ചാനല്‍ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല.

ആരുടെയും പിന്തുണ ഇല്ലാതെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞുകൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

പച്ചയായ ഒരു പെൺകുട്ടി : കാടിന് നടുവിൽ ഫോട്ടോഷൂട്ട് നടത്തി അനാർക്കലി

meenakshi dileep

മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കൾ ഇവരാണോ, പുത്തൻ ചിത്രം വൈറൽ