in

കോച്ചിനൊപ്പം വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വിഡിയോ പങ്കുവച്ച് സാനിയ ഇയപ്പൻ; കിടിലൻ വീഡിയോ കാണാം

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. വളരെ ചെറുപ്പത്തില്‍ തന്നെ സെലിബ്രിറ്റിയായി മാറിയ താരം ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറിലേയ്ക്ക് ഉയരുകയാണ്. സിനിമകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് സാനിയ.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി, ഇന്‍ഫ്ലുവന്‍സര്‍ എന്നിങ്ങനെയെല്ലാം സാനിയയെ വിശേഷിപ്പിക്കാം. ബാല്യകാല സഖ്യ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആണ് താരം. ബാലതാരമായി ആണ് അരങ്ങേറ്റം എങ്കിലും ഇന്ന് നായികയായി സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ് സാനിയ.

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയായ താരം സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്ക് സാനിയയെ പരിചയം. ബോള്‍ഡ് ഫോട്ടോഷൂട്ട്കളിലൂടെയും വ്യത്യസ്ത സ്‌റ്റൈലുമായി എത്തി ഒരുപാട് ജനപ്രിയ ആകുവാന്‍ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇതിനോടകം വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതൊക്കെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉള്ളവ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകള്‍ ആണ് സാനിയ നടത്താറുള്ളത്.

താരത്തിന്റെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ക്യൂന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ആദ്യ ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൂടി പിന്നീട് മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ താരത്തിന് ലഭിക്കുകയുണ്ടായി.

മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന ചിത്രം അടക്കം പുറത്തിറങ്ങിയത് നിറഞ്ഞ അംഗീകാരത്തോടുകൂടി തന്നെയാണ്. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിളും താരം തകര്‍ത്ത് അഭിനയിക്കുകയുണ്ടായി. കൃഷ്ണന്‍കുട്ടി പണിതുടങ്ങി ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ സല്യൂട്ടിമാണ് ഏറ്റവും ഒടുവില്‍ സാനിയയുടെ പുറത്തിറങ്ങിയത്.

ഇടയ്ക്ക് ട്രോളുകളും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വരാറുള്ള താരം പലപ്പോഴും വിമര്‍ശിക്കപ്പെടുന്നത് വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെയാണ്. നിരവധി ചിത്രങ്ങളും ഇതിനോടകം താരം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ബാല്യകാലസഖി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലാണ് താരം ബാലതാരമായി അരങ്ങേറിയത്.

സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ക്യൂന്‍ എന്നാണ് സാനിയ ആരാധകര്‍ക്കിടയില്‍ പോലും അറിയപ്പെടുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാനുള്ള സാനിയ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങി നില്‍ക്കുന്ന ആള്‍ കൂടിയാണ് താരം. അടുത്തിടെ തന്റെ വിവാഹ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ വിവാഹം ഗ്രീസില്‍ വച്ച് ആയിരിക്കണം എന്നതാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരുന്നു സാനിയ. ഇപ്പോള്‍ താരത്തിന്റെ ഒരു ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫിറ്റ്‌നസ് കോച്ചിനൊപ്പമുള്ള വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

എന്റെ അരക്കെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചും എല്ലാമാണ് ആളുകൾ എപ്പോഴും അഭിപ്രായം പറയുന്നത്; നടി അനന്യ വെളിപ്പെടുത്തുന്നു

സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന ആളാണ് ഞാൻ, എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്; നൈല ഉഷ പറയുന്നത് ഇങ്ങനെ