in

സ്കോട്ട്ലാൻഡിൽ ചെന്നാലും സ്റ്റൈലിന് ഒരു കുറവുമില്ല!!!  പുതിയ ചിത്രങ്ങളുമായി സാനിയ

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ അയ്യപ്പൻറെ പുതിയ അവധിക്കാല ആഘോഷം  സ്കോട്ട് ലാൻഡിലേക്ക് ആയിരുന്നു. മനോഹരമായ രാജ്യത്തെ മനോഹരമായ ദൃശ്യങ്ങളാണ് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ഇതിനുമുമ്പ് നിരവധി വിദേശരാജ്യങ്ങൾ സാനിയ സന്ദർശിച്ചിട്ടുണ്ട്.

അടുത്തകാലത്ത് നിരവധി യാത്രകളും നടി ചെയ്യാറുണ്ട്. അവിടുത്തെ ഓരോ പ്രത്യേകതകളും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നതും പതിവാണ്.താരത്തിന്റെ പുതിയ ചിത്രങ്ങൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ക്യൂൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സാനിയ നായികയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുമുമ്പ് നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. പക്ഷേ ആദ്യമായി നായികയായാണ് താരം ക്വീൻ ചിത്രത്തിൽ എത്തിയത്. പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു.ലൂസിഫർ പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഉൾപ്പെടെ സാനിയ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ താരത്തിന് നിരവധി നെഗറ്റീവ് കമന്റുകളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഓരോ പ്രതികരണങ്ങൾക്കും താരം തക്കതായ മറുപടി നൽകി വാർത്തകളിൽ ശ്രദ്ധ പിടിച്ചു കിട്ടാറുണ്ട്.

Written by amrutha

Google Pixel 6: A Game-Changer in the Smartphone Arena

‘സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ മയക്കി നടി’വൈഗ റോസ് ‘…!!!