in

സുരേഷ് ഗോപി സ്നേഹനിധിയായ ഭർത്താവ്, നല്ല ആഭരണങ്ങൾ കാണുമ്പോൾ രാധികയ്ക്ക് വാങ്ങി കൊടുക്കും- സംയുക്ത

അഭിനയം മാത്രം ജീവിതമായിരുന്ന നാളുകളിലും പിന്നീട് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചപ്പോഴും കുടുംബത്തോടൊപ്പം ചിലവിടാൻ സമയമില്ല എന്ന് സ്ഥിരം പറഞ്ഞു കേട്ടിട്ടുള്ളയാളാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിനാൽ താൻ തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം, മറിച്ചാണെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ, സുരേഷ് ഗോപി സ്നേഹനിധിയായ ഒരു ഭർത്താവാണ്. അതിന് സാക്ഷി സംയുക്താ വർമയും

സുരേഷ് ഗോപിയുടെ കൂടെ അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് സംയുക്താ വർമ്മ. തെങ്കാശിപ്പട്ടണം എന്ന സിനിമയിൽ തകർത്താടിയ ജോഡിയാണ്‌. ബിജു മേനോനെ സംബന്ധിച്ച് നോക്കിയാൽ, ഒരു കാര്യത്തിൽ അതിന്റെ നേർ വിപരീതമാണ് സുരേഷ് ഗോപി എന്ന് സംയുക്ത.

സുരേഷ് ഗോപി ഭക്ഷണ പ്രിയനാണ് എന്ന കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സംയുക്തയും സമ്മതിച്ചു തരുന്നു. അത് കഴിഞ്ഞാൽ, അദ്ദേഹത്തിന് കമ്പമുള്ള മറ്റൊന്നുണ്ട്. ആ ഇഷ്‌ടം സമ്മാനമായി കിട്ടുന്നതാകട്ടെ, രാധികയ്ക്കും

ഇതുപോലെ ഒരു അച്ഛനോ, ചേട്ടനോ ഭർത്താവോ ഉണ്ടെങ്കിൽ എന്ന് സംയുക്ത ആശിച്ചു പോകുന്നു. പഴയ ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞ കാര്യങ്ങൾ വീണ്ടും തലപൊക്കുന്നു. സിമ്പിൾ ആണെങ്കിൽ പോലും എപ്പോഴും മനോഹാരിയായി അണിഞ്ഞൊരുങ്ങുന്ന പ്രകൃതകാരിയാണ് സുരേഷ് ഗോപിയുടെ പത്നി രാധികാ സുരേഷ്. അതിന്റെ പിന്നിലെ രഹസ്യം സുരേഷ് ഗോപിയാണ് എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ?

വളരെ ഭംഗിയുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ സുരേഷ് ഗോപിക്ക് കഴുവുണ്ടത്രേ. നല്ലത് കാണുമ്പോൾ വാങ്ങി രാധികയ്ക്ക് സമ്മാനിക്കാറുണ്ട്. എന്നാൽ അൽപ്പം വലിയ ആഭരണം ധരിച്ചാൽ, മുത്തുക്കുടയാണോ വെഞ്ചാമരമാണോ എന്ന് ചോദിക്കുന്ന കൂട്ടത്തിലാണ് ബിജു മേനോൻ

Written by admin

ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ സുരേഷ് ​ഗോപിക്ക് ജന്മദിനാശംസയുമായി ഷമ്മി തിലകൻ

ധോണി വരുമ്പോൾ സ്‌റ്റേഡിയം കുലുങ്ങും, ധോണിക്ക് ഒപ്പം പരസ്യ ചിത്രത്തിൽ അഭിനയിതിന്റെ സന്തോഷം പങ്കിട്ട് അഖിൽ മാരാർ