in ,

ഒരിക്കൽപ്പോലും വഴക്കുണ്ടാക്കിയിട്ടില്ല, ഈ മുഹൂർത്തത്തിന് 25 വയസ്സ്, വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ പിന്നീട് പല വേഷങ്ങളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്വഭാവ നടനായും സഹനടനായും നായകനായും ഒക്കെ സലിം കുമാറിനെ മലയാളികൾ നെഞ്ചിലേറ്റി. ലഭിക്കുന്ന ഏത് വേഷമായാലും കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് സലിംകുമാർ. സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും വിവാഹ വാർഷികമാണിന്ന്. ജീവിതത്തിൽ ഒന്നിച്ചിട്ട് 25 വർഷം തികയുകയാണെന്ന സന്തോഷം അദ്ദേഹം പങ്കുവച്ചു. സഹകരിച്ച എല്ലാവർക്കുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവുമെന്നും സലിംകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്.

കുറിപ്പിങ്ങനെ, സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ഇത്രയും വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു