in ,

അമ്മ അഭിനേത്രിയും ഗായികയുമാണ്, സീരിയലിലെത്തിയപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല, സായികുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ

സായ് കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ വൈഷ്ണവി പങ്കിട്ട ചിത്രം വൈറലാവുന്നു. എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷ്യനോടെയാണ് വൈഷ്‌ണവി ചിത്രം പങ്കിട്ടത്. അമ്മ അഭിനേത്രിയും ഗായികയുമാണ്. സീരിയലിലെത്തിയപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. താൽപര്യമുണ്ടോ എന്നു ചേദിച്ചാൽ ഉണ്ട്, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്ന രീതിയാണ് അമ്മ എന്നാണ് വൈഷ്ണവി പറയുന്നത്.

അഭിനയത്തിലേക്കെത്തിയതിൽ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു. അരനാഴികനേരം എന്ന സിനിമയിൽ എന്റെ മുത്തച്ഛൻ 90 വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാൾ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് വൈഷ്ണവി പറഞ്ഞിട്ടുണ്ട്.

മലയാളികളുടെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. .കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.

2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തിൽ സായികുമാർ പങ്കെടുക്കാത്തത് വളരെ ചർച്ചയിൽ കൊണ്ടെത്തിച്ചായിരുന്നു. പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986-ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ വൈഷ്ണവി എന്നൊരു മകൾ അദ്ദേഹത്തിനുണ്ട്. 2008-ൽ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടർന്ന് 2009-ൽ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരിക്കുകയും പിന്നീട് സായി കുമാറിനെ കല്യാണം കഴിക്കുകയുമായിരുന്നു. ആദ്യ വിവാഹത്തിൽ കല്യാണി എന്ന ഒരു മകൾ ഉണ്ട്. ആ മകൾ ഇപ്പോൾ ബിന്ദുവിന്റേയും സായ്‌കുമാറിന്റെയും കൂടെയാണ് താമസം.

Written by admin

ഉണ്ണികണ്ണനെ കാണാൻ ഗുരുവായൂരിലെത്തി നവ്യ നായർ… സാരിയിൽ ട്ടായി താരം.. വീഡിയോ കാണാം…. !!!!

ബോളിവുഡ് താര രാജാവ് അമിതാബച്ചന്റെ ആഡംബര ബംഗ്ലാവ് വാടകയ്ക്ക് നൽകി…. ഒരുമാസത്തെ വാടക അറിഞ്ഞു ഞെട്ടി ആരാധകർ…. !!!