in

ബിഎംഡബ്ല്യൂവിന് പിന്നിലേക്ക് പച്ചക്കറി ലോറി ഇടിച്ചുകയറി, അപകടത്തില്‍ വാഹനത്തിന്‍റെ പിന്‍ഭാഗം തകര്‍ന്നു, സുഹൃത്തുക്കൾക്ക് പരിക്കേറ്റു, പൊലീസുകാരില്‍ നിന്നുണ്ടായ മോശം അനുഭവം- സായി കൃഷ്ണ

യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ ആളാണ് സീക്രട്ട് ഏജന്‍റ് എന്ന സായി കൃഷ്ണ. ഇപ്പോഴിതാ തനിക്കുണ്ടായ വാഹനാപകടവും അതിനെ തുടര്‍ന്ന് പൊലീസുകാരില്‍ നിന്നുണ്ടായ മോശം അനുഭവവും പങ്കുവെക്കുകയാണ് സായി. പട്ടാമ്പി കൊപ്പത്തുവെച്ച് രാത്രി തന്‍റെ ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച ബി.എന്‍.ഡബ്ല്യൂ കാറിനെ പച്ചക്കറിയുമായി വന്ന ഒരു ലോറി ഇടിച്ചെന്നാണ് സായി പറയുന്നത്. അപകടം ഉണ്ടായപ്പോള്‍ പൊലീസിനെ വിളിച്ചു, എന്നാല്‍ ആദ്യം സംഭവ സ്ഥലത്ത് എത്താന്‍ പോലും പൊലീസ് തയാറായിരുന്നില്ലെന്നും പിന്നീട് എത്തിയപ്പോള്‍ വാഹനാപകടം ഉണ്ടാക്കിയ ലോറിക്കാരെ പച്ചക്കറി ഇറക്കാനായി പറഞ്ഞുവിട്ടെന്നും സായി ആരോപിക്കുന്നുണ്ട്.

അപകടത്തില്‍ വാഹനത്തിന്‍റെ പിന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. നന്ദന എന്ന സുഹൃത്തിന് തലക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. പരിക്ക് ഗുരുതരമല്ല. കാറിന് മുന്നിലുണ്ടായിരുന്ന മരവുമായി പോകുന്ന ലോറി ബ്രേക്ക് പിടിച്ചപ്പോള്‍ കാറിന്‍റെ വേഗത കുറച്ചു, ഈ സമയത്ത് പിറകില്‍ വന്ന പച്ചക്കറി ലോറി കാറിനെ ഇടിക്കുകയായിരുന്നു. അപകടശേഷം ലോറിയിലെ ക്ലീനര്‍ അപമര്യാദയായി പെരുമാറിയെന്നും എന്നാല്‍ ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയെന്നും സായി വ്യക്തമാക്കുന്നുണ്ട്.

അപകട സ്ഥലത്തേക്ക് എത്താനായി പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ ഇപ്പോള്‍ വരാനാകില്ലെന്നും അപകടത്തില്‍പ്പെട്ടവരോട് പൊലീസ് സ്റ്റേഷനിലേക്ക് വരാനാണ് ആവശ്യപ്പെട്ടതെന്നും ആരോപിക്കുന്നുണ്ട്. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം എ.എസ്.ഐ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ലോറിക്കാരെ വിട്ടയച്ചു. കാറിലുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ ആണെന്നും അവരുടെ ആരോഗ്യനില മോശമാണെന്നും അറിയിച്ചിട്ടും പൊലീസ് പ്രതികളെ വിട്ടയക്കുക ആയിരു്ന്നെന്നും സായി പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ മാത്രമാണ് മാന്യമായി പെരുമാറിയതെന്നും അയാള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. മറ്റൊരു പൊലീസുകാരന്‍ മൊബൈല്‍ ഫോണില്‍ ഫുട്ബോള്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു . പട്ടാമ്പി സ്റ്റേഷന്‍ പരിസരത്ത് ഒരു വാഹനാപകടം ഉണ്ടായാല്‍ വാഹനം സ്റ്റേഷന് പരിസരത്ത് ഇടാനുള്ള സൗകര്യമില്ലെന്നും ആക്ഷേപമുണ്ട്.

Written by admin

തന്റെ സ്വപ്നം നാട്ടുകാർ അത്ര സ്വീകരിച്ചില്ല, ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്, ഒടുവിൽ കോടതിയിൽ നിന്നും സ്റ്റേ, പ്രതിസന്ധികളെ തരണം ചെയ്തതിനെക്കുറിച്ച് നവ്യ നായർ

എൻറെ ഐഡന്റിറ്റി തെറ്റായി പ്രചരിപ്പിക്കുന്നു, ഞാൻ സ്മൃതി സിംഗ് അല്ല: രേഷ്മ സെബാസ്റ്റ്യൻ