in , , ,

സാധിക പൊളിയല്ലേ.. റെഡ് ഔട്ട്‌ഫിറ്റിൽ തിളങ്ങി താരം, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ചലച്ചിത്രരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം നാലാൾ അറിയുന്ന നിലയിലേക്ക് വളരുന്നത്. 2012ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും താരം കടന്നു വരികയുണ്ടായി.

പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സാധികയ്ക്ക് അവസരം ലഭിച്ചു. കൈയിൽ കിട്ടിയ കഥാപാത്രങ്ങളെയൊക്കെ ഒന്നിനൊന്ന് മികച്ചതായി തന്നെയാണ് താരം ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ അവയൊക്കെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടും ഉണ്ട്. ഗ്ലാമർ ലുക്കിലും മോഡേൺ വേഷത്തിലും നാടൻ വേഷത്തിലും ഒക്കെ പ്രത്യക്ഷപ്പെടുവാൻ താരം ഒരുക്കമാണ്. അതുകൊണ്ടുതന്നെ നിരവധി തവണ താരം വിമർശനങ്ങളിലും സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണത്തിനും ഇരയായിട്ടും ഉണ്ട്.

ഒരിടയ്ക്ക് താരം നടത്തിയ ഫോട്ടോഷൂട്ട് ഒക്കെ സാരിയിൽ എങ്ങനെ ഗ്ലാമർ ടച്ച് കൊണ്ടുവരാം എന്നതിനെ ആസ്പദമാക്കിയായിരുന്നു. താരത്തിന്റെ വിവാഹവാർത്തയും നിരവധി തവണ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിട്ടുണ്ട്. ഭർത്താവുമായി വേർ പിരിഞ്ഞ കഥ താരം തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. തന്നെപ്പറ്റി എന്തെങ്കിലും വാർത്തകൾ പുതിയതായി വരുന്നുണ്ടോ എന്ന് ഇടയ്ക്ക് ഗൂഗിൾ സെർച്ച് ചെയ്ത് നോക്കാറുണ്ടെന്ന് താരം മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

എൻറെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടുന്ന വീഡിയോകളുടെ ക്യാപ്ഷൻ ആണ് രസം. ഗ്ലാമർ ഫോട്ടോഷൂട്ടിൽ സാധിക, നടി സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും തുടങ്ങിയ ക്യാപ്ഷനുകൾ ആണ് പലപ്പോഴും ചിത്രങ്ങൾക്കു താഴെ വരുന്നത്. ഇടയ്ക്കൊക്കെ കയറി ഇതിൻറെ പുതുമ പരിശോധിക്കാറുണ്ട്. സാധിക വേണുഗോപാൽ ഹോട് ഫോട്ടോ എന്നടിച്ചു കൊടുത്താൽ മാത്രേ പലപ്പോഴും എന്നെ കിട്ടാറുള്ളൂ.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന ഷോയിലും സാധികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പാപ്പൻ, ആറാട്ട് എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിൽ ഏർപ്പെട്ടതോടെ താരം സ്റ്റാർ മാജിക്കൽ നിന്നും ഇടക്കാലത്ത് ഒരു ഇടവേള എടുത്തിരുന്നു. 2009ൽ പ്രൊഫഷണൽ മോഡലിങ്ങിലേക്ക് കടന്ന സാധിക ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിറഞ്ഞ കൈയ്യടി തന്നെയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. റെഡ് ഔട്ട് ഫിറ്റിൽ അല്പം ഗ്ലാമറും എന്നാൽ അതിലേറെ ബോൾഡ് ലുക്കിലും ആണ് സാധിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻപ് താരത്തിന്റെ ടാറ്റൂ ചിത്രങ്ങൾക്കും മറ്റു ഫോട്ടോഷൂട്ടുകൾക്കും ലഭിച്ച അതേ സ്വീകാര്യതയും അംഗീകാരവും തന്നെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Written by Editor 4

അമ്പോ… ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് അനിഖ വിക്രമൻ, കിടിലൻ ഫോട്ടോസ് കാണാം

ഇതാരാ ദേവതയോ… ശ്രദ്ധേയമായി ശ്വേത മേനോന്റെ ഡിജിറ്റൽ പെയിന്റിംഗ്, രാജകുമാരി തന്നെയെന്ന് ആരാധകർ