ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതു മന്ത്ര. മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും ഋതു വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
“ഇപ്പോൾ എനിക്ക് പ്രണയം ഒന്നും ഇല്ല. മുൻപ് എനിക്ക് കുറച്ച് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒരെണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ഓരോ കാലഘട്ടത്തിൽ നമുക്ക് യോജിച്ചത് എന്ന് കരുതി സംഭവിച്ചു പോയതാണ് അതൊക്കെ.
ഇപ്പോൾ റിലേഷൻഷിപ്പുകളിലേക്ക് പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഇനി അധികം സമയം ഇല്ല, ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റ് ആണ്.” എന്നാണ് പറയാം നേടാം എന്ന പരിപാടിയിൽ ഋതു മന്ത്ര പറഞ്ഞത്.