in ,

ഒരുവർഷം കൊണ്ട് സുന്ദര നേട്ടം സ്വന്തമാക്കി റിമി ടോമി, അഭിനന്ദനവുമായി സ്‌നേഹയും ദീപ്തിയും രശ്മിയും

rimi tomy youtube

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വർഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്.

റിമി ടോമി ഒഫീഷ്യൽ എന്ന പേരിൽ തുടങ്ങിയ ചാനൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പോപ്പുലറായി മാറിയത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് റിമി സ്വന്തമാക്കിയത്. ആ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരുവർഷം കൊണ്ട് 5 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും ഈ സ്‌നേഹം പ്രതീക്ഷിക്കുന്നു. ഓരോ സബ്‌സ്‌ക്രൈബേഴ്‌സിനും നന്ദിയെന്നുമായിരുന്നു റിമി കുറിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. കമന്റുകൾക്കെല്ലാം റിമി മറുപടിയും നൽകിയിട്ടുണ്ട്. സ്‌നേഹ ശ്രീകുമാർ, ദീപ്തി വിധുപ്രതാപ്, രശ്മി സോമൻ ഇവരെല്ലാം റിമിയുടെ സന്തോഷത്തിന് സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.

ചിങ്ങം മാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം. ബൽറാം വേഴ്‍സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥിയായി സ്വന്തം വേഷത്തിൽ അഭിനയിച്ച ചിത്രം. 1997ൽ തന്നെയാണ് റിമി ആദ്യമായി ടെലിവിഷനിൽ അവതാരകയാകുന്നത്. ദൂരദർശനിലെ ഗാനവീഥി എന്ന പരിപാടിയിൽ ആയിരുന്നു അത്. പിന്നീട് കൈരളിയിലും ഏഷ്യാനെറ്റിലും എല്ലാം റിമി അവതാരകയായി.

Written by admin

kaniha

നമ്മൾ ചെയ്യുന്നത് എന്തോ അതിനെ സ്‌നേഹിക്കുക, വർക്കൗട്ട് ചിത്രങ്ങളുമായി കനിഹ

അണ്ണാന്‍ കുഞ്ഞിനെ താലോലിച്ച് പ്രിയതാരം ജഗതി, വൈറലായി വീഡിയോ