in , ,

സിനിമയിൽ ഒരുപാട് കാര്യങ്ങൾക്ക് നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും; നടി രശ്‌മിക മന്ദന പറയുന്നു

അഭിനേത്രി, മോഡൽ എന്നീ നിലകളിലൊക്കെ ഇതിനോടകം തന്നെ സാന്നിധ്യം രേഖപ്പെടുത്തിയ താരമാണ് രശ്മിക മന്ദാന 2018ല് പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ശ്രദ്ധിക്കപ്പെടുന്നത്. വിജയ് ദേവർഗോണ്ടയുടെ നായികയായി എത്തിയ ആദ്യ ചിത്രം തന്നെ യുവാക്കൾക്കിടയിൽ വളരെ മികച്ച പ്രതികരണമാണ് നേടിയെടുത്തത്.

ആദ്യ ചിത്രം ഹിറ്റായി മാറിയതോടെ പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ അവസരവും ലഭിച്ചു. അതിന് ശേഷം വിജയ്, രശ്മിക താരജോഡികൾ വീണ്ടും നിരവധി ചിത്രങ്ങളിൽ ഒന്നിക്കുകയുണ്ടായി. മലയാളത്തിൽ ഉൾപ്പെടെ പല ഭാഷയിൽ ഒരേസമയം പുറത്തിറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രവും വളരെ വലിയ സ്വീകാര്യത തന്നെയാണ് സിനിമാ പ്രേമികൾക്കിടയിൽ നേടിയെടുത്തത്. ഏറ്റവുമൊടുവിലായി പുഷ്പ എന്ന അല്ലുഅർജുൻ ചിത്രത്തിലൂടെ തിളങ്ങി നിൽക്കുകയാണ് രശ്മിക.

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അംഗീകാരങ്ങൾ ലഭിക്കുമ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും ഒരേ തോതിൽ നേടിയിട്ടുള്ള ആൾ കൂടിയാണ് രശ്മിക. എന്നാൽ അതൊന്നും കാര്യം ആക്കാതെ മുന്നോട്ടുപോകാനാണ് താരം ശ്രെമിക്കുന്നത്. ജീവിതത്തിൽ അൽപ്പം ബോൾഡായി നിലനിൽക്കുന്ന ഒരാളാണ് താരം എങ്കിലും ഇടയ്ക്ക് ഒരിക്കൽ തനിക്ക് ഏറെ പ്രയാസം നേരിട്ട് ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായി എന്ന് രശ്മി പറയുകയുണ്ടായി.

ഓൺലൈനിലൂടെ ട്രോളാൻ എത്തിയവരുടെ വാക്കുകൾ ഒക്കെ രക്തരൂക്ഷിതമായ സുനാമി പോലെ എന്നെ ബാധിച്ചു. ഒരിക്കലാണ് എൻറെ ശരീരത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള കമൻറുകൾ വന്നത്. അവർ എൻറെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കുടുംബത്തെയും വളർച്ച തുടങ്ങിയ എല്ലാറ്റിനെക്കുറിച്ചും അന്ന് സംസാരിച്ചിരുന്നു. ഇതോടെ എന്നിൽ നിന്ന് എന്നെത്തന്നെ നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി.

എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയായിരുന്നു. അത് ശരിക്കും മോശമായിരുന്നു. സ്ഥിരമായി ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നതിനാൽ തിരഞ്ഞെടുത്ത ഫീൽഡ് ശരിയാണോ എന്ന് പോലും സംശയിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരുന്നു തുടങ്ങിയ വാക്കുകൾ ആയിരുന്നു അന്ന് രശ്മി പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷമാണ് രശ്മിക തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ദളപതി 66 എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

കന്നട സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് തെലുങ്ക് സിനിമയിൽ സജീവമായി നില നിൽക്കുകയാണ് താരം. ഇതിനു മുമ്പേ തന്നെ സിനിമാ മേഖലയിൽ നിലനിൽക്കുന്ന മോശം അനുഭവങ്ങളെ പറ്റി പല താരങ്ങളും വ്യക്തമാക്കിയ കാര്യമാണ്. ഇപ്പോൾ അത് രശ്മിയും ആവർത്തിച്ചിരിക്കുകയാണ്. സിനിമാതാരങ്ങളുടെ ജീവിതം മനോഹരമാണെന്ന് കണ്ട് ഒരിക്കലും ഈ ഇൻഡസ്ട്രിയിലേക്ക് വരരുതെന്നും ഇവിടെയൊക്കെ എത്തിക്കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ സഹിക്കേണ്ടത് ആയി വരുമെന്നുമാണ് രശ്മിക പറഞ്ഞിരിക്കുന്നത്.

പലരുടെയും ഇഷ്ടത്തിനനുസരിച്ച് മാറേണ്ടിവരും. പ്രവർത്തികൾ ചെയ്യേണ്ടതായും വരും. പലപ്പോഴും ലേസറിനും വിധേയരാകേണ്ടി വരും. അത് എന്നിൽ കൂടുതൽ വേദന സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു എന്ന് രശ്മിക പറഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Written by admin

വിശാലിന്റെ അതിന് ആനക്കൊണ്ടയുടെ അത്രേം വലിപ്പമുണ്ട്, വിവാദമായി നടി ശ്രീ റെഡ്ഡിയുടെ തുറന്നു പറച്ചിൽ

അപ്പൊ സാരി ഇങ്ങനെയും ഉടുക്കാം അല്ലെ, സാരി ഉടുക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയ മോഡൽ സോഫിയ, വീഡിയോ ഏറ്റെടുത്ത് ആരാധകർ, വൈറൽ