in , ,

ഇരയായ പെൺകുട്ടിക്ക് എല്ലാവിധ പിൻന്തുണയും നൽകിയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്; രശ്മി നായർ തുറന്ന് പറയുന്നു

രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്നെ നിലപാട് തുറന്നു പറയുന്ന ഒരു താരമാണ് രശ്മി നായർ. തൻറെ നിലപാടുകൾ ഉറക്കെ പറയുന്നു ലക്ഷ്മി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാവുന്നത്. ദിലീപിനെ പോലെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ള ഒരു വ്യക്തിയെ കേസിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത് ഇത്രനാളും ആളും ഇരയായ പെൺകുട്ടിക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന കക്ഷിയാണ് ഇടതുമുന്നണിയും കേരളസർക്കാരും എന്നാണ് താൻ മനസ്സിലാക്കുന്നത് എന്നാണ് രശ്മി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

‘ദിലീപിനെ പോലെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും അങ്ങേയറ്റം സ്വാധീനമുള്ള ഒരു വ്യക്തിയെ റേ പ് കേസിൽ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു ഇന്നേ ദിവസം വരെ ഇരയായ പെൺകുട്ടിക്ക് ഒപ്പം എല്ലാ പിന്തുണയും നൽകിയാണ് ഇടതു മുന്നണിയും സർക്കാരും നിൽക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്’ , രശ്മി നായർ തന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ തുടങ്ങുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്നത്തെ മേധാവി എസ് ശ്രീജിത്ത് വന്ന ദിവസം ഞാൻ പറഞ്ഞിരുന്നു ഇനി എന്തൊക്കെ തെളിവുകൾ ഉണ്ടെങ്കിലും ദിലീപ് രക്ഷപെട്ടിരിക്കും അതിനു ശ്രീജിത്താണ് ഉറപ്പെന്ന്. മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തി നൽകി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു പൊതുബോധത്തെ സ്വാധീനിച്ചു തുടങ്ങിയ പണി അയാൾക്ക് പാതിവഴിയിൽ നിർത്തേണ്ടി വന്നത് സർക്കാർ ആ കേസിന്റെ തലപ്പത്തു നിന്നും ടിയാനെ മാറ്റിയപ്പോൾ ആണ്.

അഭിഭാഷകരെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു എന്നൊക്കെ മാധ്യങ്ങൾ ആധികാരികമായി പറയുന്നത് എവിടുന്നു കിട്ടിയ വിവരവും നിർദേശവും അനുസരിച്ചാണ് എന്ന് മനസിലാക്കാൻ അരി ഭക്ഷണം തിന്നാൽ മതി’, അവർ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ അനുഭവത്തിൽ നിന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട് എന്ന് വ്യക്‌തമാകുന്ന രശ്മി, ദിലീപിന് വേണ്ടി പണിയെടുക്കുമ്പോളും ഇരയുടെയും സുഹൃത്തുക്കളുടെയും മുന്നിൽ ഇരയ്ക്കു വേണ്ടി നിലകൊള്ളുന്ന ലോകത്തെ ഏറ്റവും കൂറുള്ള മനുഷ്യൻ താനാണ് എന്ന് മാനിപ്പുലേറ്റ് ചെയ്യാനുള്ള കഴിവ് കൂടി എസ് ശ്രീജിത്തിനുണ്ട് എന്ന് വ്യക്‌തമാക്കുകയാണ്.

‘കേരളാ പൊലീസിലെ മോസ്റ്റ് കറപ്റ്റഡ് ആയ ഒരു വിവാദമായ സ്ത്രീ പീ ഡന കേസിലെ പ്രതിയായ റൗഫുമായി ഗൂഡാലോചന നടത്തിയതിനു സസ്‌പെൻഷനിൽ ആയ സർവീസ് ഹിസ്റ്ററി ഉള്ള ഈ അടുത്ത് ഒരു കുഞ്ഞിനെ പീ ഡി പ്പിച്ച കേസ് വരെ അട്ടിമറിക്കാൻ ശ്രമിച്ച ടിയാന് വേണ്ടി ആദ്യം ഡബ്ല്യൂ സി സി രംഗത്തു വന്നതും തുടർന്ന് ഇരയായ പെൺകുട്ടി തന്നെ സർക്കാർ അന്വേഷണം അട്ടിമറിക്കുന്നു എന്ന തരത്തിൽ ഹൈക്കോടതിയിൽ പോയതിനും പിന്നിൽ ടിയാന്റെ ഇടപെടലുകൾ ഉണ്ട് എന്നാണു ഞാൻ സംശയിക്കുന്നത്, എന്നാണ് രശ്മിയുടെ ആരോപണം.