in

ഒരുപാട് ചോദ്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്, കമൽ ഹാസൻ ആണ് തന്റെ റോൾ മോഡൽ, ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല; രേഖ സതീഷ് തുറന്ന് പറയുന്നു

സിനിമകളിലും വേഷമിട്ടിട്ടുള്ള രേഖ പക്ഷേ മിനിസ്‌ക്രീൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായി മറിയിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിൽ കൂടെയാണ് രേഖ രതീഷ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്, ഏഷ്യാനെറ്റിലെ സസ്നേഹം തുടങ്ങി റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ഒട്ടനേകം സീരിയലുകളിൽ ഇപ്പോൾ രേഖ അഭിനയിക്കുന്നുണ്ട്.

ബാലതാരമായി അഭിനയ രംഗത്തെത്തിയ നടിയാണ് രേഖ. തിരുവനന്തപുരത്താണ് ജനനം എങ്കിലും രേഖ വളർന്നത് ചെന്നൈയിലാണ്. മാതാപിതാക്കൾ ചലച്ചിത്രരംഗത്ത് തന്നെയുള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. മമ്മൂട്ടിയുടെ തുടക്കകാലങ്ങളിലെല്ലാം അദ്ദേഹത്തിന് ശബ്ദം നൽകിയത് രേഖയുടെ അച്ഛനായിരുന്നു.

അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെയാണ് നടി ശക്തമായൊരു തിരിച്ചുവരവ് നടത്തിയത്. സിനിമകളിൽ നിന്നും രേഖയെ തേടി അവസരങ്ങൾ എത്താറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ രേഖയുടെ പുതിയൊരു ചോദ്യോത്തര സെഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സീരീയലിന്റെ സെറ്റിൽ വെച്ച് വളരെ കാഷ്വലായി നടത്തിയ ഒരഭിമുഖമാണിത്. താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ദൈവത്തെയാണെന്ന് പറഞ്ഞ രേഖ സൂപ്പർ പവർ കിട്ടിയാൽ എല്ലാവരേയും സഹായിക്കുമെന്ന് പറയുന്നു. കമൽ ഹാസനാണ് തന്റെ മോഡൽ. ജീവിതത്തിൽ നിരവധി വിചിത്രമായ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ രേഖ അതേക്കുറിച്ച് അധികം സംസാരിച്ചില്ല.

അകലെ നിന്ന് പലരും പറയുന്നതേ കേട്ടിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നു. പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്ന് രേഖ പറഞ്ഞു. അതിന് ഏവരോടും നന്ദിയും അർപ്പിക്കുന്നു. തുടങ്ങിയ ആദ്യ ആഴ്ചയിൽ മാത്രമേ സീരിയൽ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് ഇപ്പോൾ വരെ സീരിയൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല. പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാൻ സാധിക്കുന്നത്. അവരില്ലെങ്കിൽ ഞങ്ങളാരുമില്ല. അതാണ് സത്യം. പ്രേക്ഷകർ നമ്മെ സ്നേഹിക്കുന്നിടത്തോളം കാലം അത് നമ്മുടെ വിജയമാണെന്നും രേഖ സതീഷ് പറയുന്നു. രേഖയുടെ അച്ഛനുമമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.

അതുകൊണ്ട് തന്നെ ഇരുവീടുകളിൽ നിന്നും വലിയ പിന്തുണയൊന്നും കിട്ടിയിരുന്നില്ല. ഇരുവരുടെയും മധ്യവയസ്സിലാണ് രേഖ ജനിക്കുന്നത്. മാതാപിതാക്കൾ ഏറെക്കാലം കഴിയുന്നതിന് മുമ്പ് വിവാഹ മോചനം നേടി. തുടർന്ന് രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ വിവാദങ്ങളെയെല്ലാം അകറ്റി നിർത്തി മകനുമായി സ്വസ്ഥതയോടെയും ശാന്തമായും ജീവിതം നയിക്കുകയാണ് ഇപ്പോൾ രേഖ സതീഷ്.

Written by Editor 2

കാവ്യാ മാധവനോട് പലർക്കും അസൂയയായിരുന്നു, മലയാളത്തിൽ ഇത്രയധികം അണ്ടർറേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല: കാവ്യയെ കുറിച്ച് ഉള്ള കുറിപ്പ് വൈറൽ

ചാത്തൻ സേവ നടത്തിയാണ് 17 വർഷങ്ങൾക്ക് ശേഷം എനിക്ക് മകൾ ജനിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ കലാഭവൻ നാരായണൻകുട്ടി