in , ,

ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്ന നടിയുടെ, എന്നാൽ താരത്തിന്റെ ഇന്നത്തെ അവസ്ഥ… ദൈവം വിധിച്ചത് മാത്രമേ നടക്കുകയുള്ളൂ എന്നു ആരാധകർ

മലയാളസിനിമയിൽ ഒരുകാലത്ത് തരംഗമായി മാറിയ താരമാണ് റിമ സെൻ. വിദ്യാഭ്യാസത്തിനുശേഷം മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തിയ താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് തെലുങ്കു ചിത്രമായ ചിത്രം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു. പിന്നീട് തമിഴ് ചിത്രമായ മിന്നലെ എന്ന ചിത്രത്തിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

ഈ ചിത്രം വിജയം ആയി മാറിയതോടെ ഹിന്ദി ഭാഷയിലേക്കും താരം ചുവടുവയ്ക്കുകയും ഉണ്ടായി. ഹം ഹോ ഗയെ ആപ്പ് കെ എന്ന ഹിന്ദി ചിത്രത്തിലാണ് അഭിനയിച്ചത്. എന്നാൽ ഈ ചിത്രം വലിയ പരാജയമായിരുന്നു. 2006 മധുരൈ കോടതി റിമാ സെന്നിനും ശില്പാ ഷെട്ടിക്കും എതിരെ ഒരു പത്രത്തിൽ വന്ന അവരുടെ ചിത്രങ്ങൾക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിൽ ഇരുവരും അശ്ലീല രീതിയിൽ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു കോടതി കണ്ടെത്തിയ കുറ്റം.

സിനിമയിൽ നിലനിന്നിരുന്ന കാലമത്രയും യുവാക്കളുടെ അടക്കം ഹരമായി മാറുവാൻ റീമക്ക് സാധിക്കുകയുണ്ടായി. ഗ്ലാമർ കഥാപാത്രങ്ങൾ അടക്കം കൈകാര്യം ചെയ്യുന്നതിൽ യാതൊരു മടിയും കാണിക്കാതിരുന്നതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയായിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കാൻ സാധിച്ച താരം വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്നും ഒരു ഇടവേള എടുത്തിരിക്കുന്നത്. എന്നാൽ പോലും ഇപ്പോഴും താരത്തിന്റെ വാർത്തകൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ സ്വീകാര്യത തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

2012 മാർച്ച് 11 നായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നത്. അതിനുശേഷമാണ് അഭിനയരംഗത്തു നിന്നും റിമ വിട്ടുനിന്നത്. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ ശിവ കരൻ സിംഗുമായി ആയിരുന്നു താരത്തിന്റെ വിവാഹം നടന്നതും. പലപ്പോഴും ഇരുവരുടെയും പേര് ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞപ്പോൾ ഒക്കെ തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് അതിനെയൊക്കെ റിമ എതിർക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരായി എന്ന വാർത്ത പുറത്തുവന്നത്.

ന്യൂ ഡൽഹിയിലെ വലിയ ഒരു ആഡംബര ഹോട്ടൽ നടത്തിവരുന്ന ശിവ കരൻ സിംഗിനും റീമക്കും ഇപ്പോൾ രുദ്ര വീർ എന്ന ഒരു മകൻ കൂടിയുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും തൻറെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിച്ചത്.

പങ്കുവെച്ച് നിമിഷ നേരങ്ങളിൽ നിരവധി ലൈക്കുകളും കമൻറുകൾ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെടുകയും ചെയ്തു. വളരെ സിമ്പിൾ ആയി തന്നെയാണ് ഏറ്റവും പുതിയ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്.സിനിമയിൽ എത്തിയപ്പോഴുള്ള സൗന്ദര്യം അത് ഇന്നും കാത്തു സൂക്ഷിക്കുന്നു എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിച്ചത്. താരത്തിന്റെ രണ്ടാം തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞവരും കുറവല്ല.

Written by admin

എന്റെ ഹാർട്ട് നിങ്ങൾ കാണുന്നുണ്ടോ? ആരാധകരോട് ചോദ്യവുമായി കാറ്റെ ശർമ, ഫോട്ടോസ് വൈറൽ

ഭർത്താവാണ് എന്റെ അവസാന വാക്ക്, എന്നാൽ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്; ലേഖാ എംജി ശ്രീകുമാർ മനസ്സ് തുറക്കുന്നു