in , , ,

ആൾക്കൂട്ടത്തിൽ ഗ്ലാമറസ് ലുക്കിൽ റാഷി, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അഭിനേത്രിയായും മോഡലായും ഗായികയായും പ്രേക്ഷകർ മനസ്സുകളിൽ ഇടം നേടിയ താരമാണ് റാഷി ഖന്ന. ഹിന്ദി തമിഴ് തെലുങ്ക് മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള റാഷി, ബോളിവുഡ് ചിത്രമായ മദ്രാസ് കഫെ യിൽ സഹനടിയായി ആണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴിൽ ഇമൈക്ക നൊടികൾ, മലയാളത്തിൽ വില്ലൻ, തെലുങ്കിൽ ഒഹാലു ഗുസാഗുസലാഡെ എന്ന ചിത്രങ്ങളിലൂടെയാണ് താരം തുടക്കം കുറിക്കുന്നത്. മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്.

ബംഗാൾ ടൈഗർ, സുപ്രീം, ജൈ ലവ കുശ, തോളി പ്രേമം, ഇമൈക്ക നൊടികൾ, വെങ്കി മാമ, പ്രതി റോജു പാണ്ഡയെ, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. മലയാളത്തിൽ മോഹൻലാലിനും വിശാലിനും ഒപ്പം അഭിനയിച്ച വില്ലൻ എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വെച്ചതോടെ താരം കേരളത്തിലും ശ്രദ്ധ നേടുകയായിരുന്നു.

ആര്യ നായകനായ തമിഴ് കോമഡി ഹൊറർ ചിത്രമായ അരണ്മനൈ 3 യിലൂടെ തെലുങ്ക് തമിഴ് സിനിമകളിൽ മുൻനിര താരങ്ങളിൽ ഒരാളായ റാഷി, ഇന്ന് പ്രേക്ഷക പ്രീതി ഏറെ ഉള്ള ഒരു താരമാണ്. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ റിലീസായ ‘ഭ്രമം’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചത് റാഷി ഖന്ന ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിച്ചത്.

ഓരോ വേഷങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ തന്നെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ, അവർക്ക് താരമൂല്യവും ഏറെയാണ്. നിരവധി മികച്ച പ്രോജക്ടുകൾ ഇനിയും റാഷയുടെതായി വെള്ളത്തിരയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമകളിൽ മാത്രമല്ല നിരവധി ഫോട്ടോ ഷൂട്ടുകളിലും പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

റാഷി നായികയാവുന്ന തമിഴിൽ മൂന്നും തെലുങ്കിൽ രണ്ട് സിനിമകളുടെയും ഷൂട്ടിംഗ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ രണ്ട് വെബ് സീരീസുകളിലും റാഷി വേഷങ്ങൾ ചെയുന്നുണ്ട്. ജയരൂ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി താരം രംഗപ്രവേശം ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. =

90 ലക്ഷത്തിനു അടുത്ത് ഫോള്ളോവെഴ്‌സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്. ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടയിൽ താരത്തിന്റെ ആരാധകർ പകർത്തിയ ചില ക്യാൻഡിഡ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏറെ പ്രേക്ഷകപ്രിയയായ താരത്തിന്റെ ചിത്രങ്ങളും അതേ സ്നേഹത്തോടെ തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.