in

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയി, ആ ബന്ധത്തിലെ മക്കളെ കൂടി നോക്കുന്നത് രണ്ടാം ഭാര്യയാണ്, രാജീവ്

കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവില്‍ വന്നതോടെ സിനിമയും മിമിക്രിയും സ്റ്റേജ് ഷോകളും ഒന്നും ഇല്ലാതിരിക്കുകയാണ്. നിരവധി പേര്‍ ജീവിക്കാനായി ബുദ്ധിമുട്ടുകയാണ്. അവശതയിലായ പല കലാകാരന്മാരുടെയും വിവരം ഇതിനോടകം പുറത്തെത്തി. നടനും മിമിക്രി കലാകാരനുമായ രാജീവ് കളമശേരിയുടെ അതിജീവന കഥയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.

മിമിക്രി വേദികളില്‍ എ കെ ആന്റണി, വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്. വര്‍ഷങ്ങളായി കലാ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ പല പരീക്ഷണ കാലത്തിലൂടെയാണ് രാജീവ് കടന്ന് പോകുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് രാജീവ് തന്റെ മനസ് തുറന്നത്.

തന്റെ 12-ാം വയസിലാണ് രാജീവ് കരിയര്‍ ആരംഭിക്കുന്നത്. നാടകവേദികളിലൂടെയായിരുന്നു തുടക്കം. പിന്നീടി മിമിക്രി വേദികളില്‍ തിളങ്ങി. 25 സിനിമകളിലും അഭിനയിച്ചു. ഇപ്പോള്‍ രാജീവിന്റെ ജീവിതം അതിജീവനത്തിന്റേതാണ്. രണ്ട് തവണ ഹൃദയാഘാതവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടമായ അവസ്ഥയിലാണ് അദ്ദേഹം. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

”ഒരിക്കല്‍ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയില്‍ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി. അതില്‍ നിന്നും എളുപ്പത്തില്‍ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാന്‍ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്. ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാന്‍സര്‍ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.

അങ്ങനെ പോവുന്നതിനിടയില്‍ വീണ്ടും ചെറിയ ഷോകളും വര്‍ക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിനിടയിലാണ് രണ്ടാം വിവാഹം. അതിലൊരു മകളുമുണ്ടായി. എല്ലാമൊന്ന് ശാന്തമായി വരുന്നതിനിടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തിലുണ്ടാകുന്നത്. 2019 ജൂലൈയില്‍ വന്നൊരു കൈവേദന പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്. ആ ഹൃദയസ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയില്‍ തലയടിച്ച് വീണു. അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന്” രാജീവ് പറയുന്നു.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്. ലുലു മാള്‍ ഉടമ എം.എ. യൂസഫലി, ടിനി ടോം, ശ്രീകണ്ഠന്‍ നായര്‍, ശാന്തിവിള ദിനേശന്‍, പോള്‍ കറുകപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായങ്ങളെത്തിയിരുന്നു. -രാജീവ് പറഞ്ഞു.

Written by admin

ഞാൻ അതെല്ലാം ഓൺലൈനിൽ നിന്നാണ് വാങ്ങുന്നത്: വിമർശകരുടെ മറുപടിക്ക് കൂളായി മറുപടി നൽകി അനിഖ

K. P. A. C. Lalitha

മോളുടെ കല്യാണത്തിന് പൈസ തന്ന് സഹായിച്ചത് ദിലീപ്, ഒരിക്കൽ പോലും തിരിച്ചു ചോദിച്ചിട്ടില്ല- കെപിഎസി ലളിത