in ,

വെറും സാധാരണക്കാരിയായ ഒരു പാവപ്പെട്ട പെൺകുട്ടിയാണ് കാവ്യ മാധവൻ, കാവ്യയെ അറസ്റ്റ് ചെയ്യുന്ന ആ ദിവസം ഈ കേസ് താഴെ വീഴും: രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയുടെയും വാർത്ത മാധ്യമങ്ങളുടെയും ചർച്ചാവിഷയം എന്ന് പറയുന്നത് ജനപ്രിയ നായകൻ ദിലീപും ദിലീപിനെ ചുറ്റിപ്പറ്റിയുള്ള നടിയെ ആക്രമിച്ച കേസ് ഒക്കെയാണ്. നിരവധി പേർ ഇതിനോടകം തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറുന്നത് സമൂഹമാധ്യമങ്ങളിലൂടെ എന്നും തൻറെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയ ആക്ടിവിസ്റ്റായ രാഹുൽ ഈശ്വറിന്റെ വാക്കുകളാണ്.

Kavya Madhavan photos

ദിലീപിനെതിരെ നടക്കുന്ന പ്രചരണത്തിന് എതിരെ നീതിയുക്തമായി ആണ് വിചാരണ കോടതി ഇടപെടുന്നത് എന്നാണ് രാഹുൽ പറയുന്നത്. ഒരു വനിതാജഡ്ജി നട്ടെല്ല് വളയ്ക്കാതെ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുന്നു എന്നത് അഭിമാനകരവും രോമാഞ്ചം ഉണ്ടാക്കുന്ന കാര്യമാണെന്നും പോലീസും പ്രോസിക്യൂഷനും പറയുന്ന ഓരോ കള്ളങ്ങളും പൊളിച്ചടുക്കാൻ ഒരു മടിയുമില്ല എന്നും രാഹുൽ വ്യക്തമാക്കുകയുണ്ടായി. ഏത് വകുപ്പിലാണ് ദിലീപിൻറെ അനിയൻ പ്രോസിക്യൂഷൻ സാക്ഷി ആകുന്നതെന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തൻറെ അഭിപ്രായം പ്രകടമാക്കിയത്.

കാവ്യ മാധവൻ, കാവ്യയുടെ വീട്ടുകാർ, സിദ്ദിഖ്, സുരാജ്, നാദിർഷ തുടങ്ങിയവരൊക്കെ കൂറുമാറിയ സാക്ഷികൾ ആണെന്നാണ് പറയുന്നത്. ഇവരൊക്കെയാണ് പ്രോസിക്യൂഷൻ സാക്ഷികൾ എന്നും രാഹുൽ പറയുന്നു. പോലീസുകാർ പച്ചക്കള്ളം എഴുതി കോടതിയിൽ കൊടുക്കുകയായിരുന്നു എന്നും കാവ്യാമാധവനും നാദിർഷയും സിദ്ദിഖും ഒക്കെ കോടതിയിൽ വന്ന് ഇത് ഞങ്ങൾ പറഞ്ഞതല്ല എന്ന് പറഞ്ഞിട്ട് പോവുകയായിരുന്നു എന്ന് രാഹുൽ പറയുന്നു.ഇതിനെയാണ് 20 സാക്ഷികൾ കൂറുമാറി എന്ന് പറയുന്നതെന്നും ഇത് വെറും പച്ചക്കള്ളമാണെന്നും ആണ് രാഹുലിന്റെ വാദം.

മാത്രവുമല്ല ദൈവത്തിനുപോലും നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് നാട്ടുകാരെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ഒരു കണ്ടനും മെറിറ്റും ഇല്ലാതെ നാലരവർഷം ഈ കേസ് കൊണ്ടുപോകുവാൻ കഴിഞ്ഞത് തന്നെ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കഴിവാണെന്ന് രാഹുൽ പരിഹസിക്കുന്നുണ്ട്. മാത്രവുമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമാധവനെ മോശമായി ചിത്രീകരിക്കുകയാണ് എന്നും ഇങ്ങനെ ചെയ്യുന്നത് എന്ത് എന്തർത്ഥത്തിലാണ് എന്നും രാഹുൽ ചോദിക്കുന്നുണ്ട്. മഞ്ജുവാര്യരെ അവഹേളിച്ചത് പിന്തിരിപ്പനും കാവ്യ അവഹേളിച്ചാൽ അത് പുരോഗമനവും ആകുന്നത് എങ്ങനെയാണെന്ന് രാഹുൽ ചോദിക്കുന്നു.

കാവ്യയെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും എന്ന് രാഹുൽ പറയുന്നു. കാവ്യയെ ഒരുപാട് നാളുകൾ കൊണ്ട് അറിയാവുന്ന ഒരാൾ എന്ന നിലയിൽ അവരെപ്പറ്റി ഇങ്ങനെ പറയുന്നതൊന്നും കാവ്യയെ അറിയാവുന്നവർ വിശ്വസിക്കാൻ പോകുന്നില്ലെന്നും സാധാരണക്കാരിയായ ഒരു പാവപ്പെട്ട പെൺകുട്ടിയാണ് കാവ്യാമാധവൻ എന്നുമാണ് രാഹുലിന്റെ പക്ഷം. കാവ്യ അറിഞ്ഞുകൊണ്ട് അത്തരത്തിൽ പെരുമാറും എന്ന് പറയുന്നത് കേൾക്കുക വിഷമമുള്ള കാര്യമാണ് എന്നും അവർ അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

Written by admin

മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ രാമനാഥനെ ഓർമ്മയില്ലേ, ഇന്ന് അദ്ദഹം 101 മക്കളുടെ പിതാവാണ്, നടൻ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

പലരും ചോദിക്കുന്നത് കോംപ്രമൈസ് ചെയ്യുമോ എന്നാണ്, തടിച്ച് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, നടിയും മോഡലുമായ തീർത്ഥ പറയുന്നു