in

എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കൾ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല; പ്രിയ വാര്യർ പറയ്യുന്നത് ഇങ്ങനെ

ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. അഡാറ് ലൗവ് എന്ന ചിത്രത്തിലെ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. പ്രിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഉടനടി വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയ വാര്യര്‍.

ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പ്രിയയ്ക്കുള്ളത്. അതീവ ഗ്ലാമറസായുള്ള പ്രിയയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും താരത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോള്‍ ഇതാ വീട്ടുകാര്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും തനിയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍.

23 വയസുണ്ടെങ്കിലും വീട്ടുകാര്‍ക്ക് താന്‍ ഇപ്പോഴും ബേബിയാണെന്ന് പ്രിയ പറഞ്ഞു. സിനിമ മേഖല മോശമാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. സുഹൃത്തുക്കള്‍ പോലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ സ്വപ്നങ്ങള്‍ക്കും പിന്തുണ നല്‍കിയതും സൈബര്‍ ബുള്ളിയിംഗ് നടക്കുമ്പോള്‍ കൂടെ നിന്നതും അച്ഛനും അമ്മയുമാണെന്നും പ്രിയ വ്യക്തമാക്കി.

നെഗറ്റീവ് ട്രോളുകളും കമന്റുകളുമൊക്കെ കണ്ട് അമ്മയ്ക്ക് വിഷമമാകാറുണ്ടെന്ന് പ്രിയ പറഞ്ഞു. തായ്ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ അമ്മയാണ് അത് ക്ലിക്ക് ചെയ്തത് എന്ന് തോന്നുന്നു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയോ തന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും ബാധിക്കില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതില്‍ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ല’. പ്രിയ പറഞ്ഞു. അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പ്രിയാ വാര്യരും സര്‍ജാനോ ഖാലിദും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോര്‍ ഇയേഴ്സ് ആണ് പ്രിയയുടെ പുതിയ ചിത്രം. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ ഒരു മനോഹര ക്യാംപസ് പ്രണയ ചിത്രം. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് നിര്‍മാണം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്.