in ,

വിവാഹമോചനം നേടി ഏഴു വർഷങ്ങൾക്ക് ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് നടി പ്രിയ രാമനും നടൻ രഞ്ജിത്തും; ആശംസകൾ അറിയിച്ച് ആരാധകർ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് പ്രിയരാമൻ. മലയാളികളെ സംബന്ധിച്ചിടത്തോളം പോരു നീ വാരിളം ചന്ദ്രലേഖ എന്ന ഗാനം എപ്പോൾ കേട്ടാലും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പ്രിയയുടെ രൂപം തന്നെയായിരിക്കും. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം നായികയായും സഹതാരമായി ഒക്കെ വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ച ഒരാൾ കൂടിയാണ് പ്രിയ രാമൻ. സിനിമ മേഖലയിൽ തൻറെതായ സ്ഥാനമുറപ്പിച്ചു കൊണ്ട് ചുവടുറപ്പിച്ച സാഹചര്യത്തിലാണ് താരം വിവാഹിതയായതും സിനിമാ മേഖലയിൽ നിന്നും അഭിനയത്തിൽ നിന്നും പിൻ വാങ്ങുന്നതും.

എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്ത് താരം സജീവമായി നില നിൽക്കുകയാണ്. തൻറെ രണ്ടാം തിരിച്ചുവരവിൽ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുവാൻ പ്രിയ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവസാന്നിധ്യം ആവുകയായിരുന്നു താരം. സീരിയലിലേക്ക് ചുവടുമാറ്റം നടത്താനും സിനിമയിൽ നിന്നും പിന്മാറാനും ഒപ്പം വിവാഹമോചനത്തെ പറ്റി ആരാധകരോട് പറയുവാനും ഒക്കെ താരം ഇതിന് മുൻപ് ശ്രമിച്ചിട്ടുണ്ട്. സിനിമ എന്നത് പുരുഷകേന്ദ്രീകൃതമായ ലോകമാണ്. എന്നാൽ സീരിയൽ എന്ന് പറയുന്നത് സ്ത്രീകളുടെതാണ്. സ്ത്രീകൾ തന്നെയാണ് അവിടെ ടാർഗറ്റ് ഓഡിയൻസ്.

അപ്പോൾ അവരിൽ നിന്ന് ഒരാൾ കഥാപാത്രമായി വരുമ്പോൾ പെട്ടെന്ന് കഥാപാത്രത്തെയും വ്യക്തിയെയും തമ്മിൽ കണക്ട് ചെയ്യാൻ പറ്റും എന്ന് തോന്നിയത് കൊണ്ടാണ് താൻ സീരിയലിൽ സജീവമാകാൻ തുടങ്ങിയത് എന്ന് താരം പറയുന്നു. അതോടൊപ്പം തന്നെ സിനിമയുടെ സമയം പലപ്പോഴും അനുകൂലമായി തോന്നിയില്ലെന്ന് അതുകൊണ്ട് ടെലിവിഷൻ പരമ്പരയിലേക്ക് ചുവടു മാറുന്നതാണ് അഭിവാദ്യം എന്ന് തനിക്ക് തോന്നിയെന്നും താരം വ്യക്തമാക്കുന്നു.

സിനിമയെ സംബന്ധിച്ചിടത്തോളം വിവാഹശേഷം നായികമാരെ അകറ്റി നിർത്തുന്ന ഒരു പ്രവണത ഉണ്ടെന്നും അതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിൽ ഗ്ലാമർ കഥാപാത്രങ്ങൾ ചെയ്യാൻ ആരും തയ്യാറാകാത്തത് ആണെന്നും അങ്ങനെ വരുമ്പോൾ ഒരുപരിധിവരെ നായികമാരെ ഒഴിവാക്കേണ്ടി വരാറുണ്ട് എന്ന് താരം വ്യക്തമാക്കുന്നു. ഒഴിവാക്കിയില്ല എങ്കിൽ അപ്രസക്തമായ കഥാപാത്രങ്ങൾ നൽകുകയാണ് പതിവ് എന്നും താരം വ്യക്തമാക്കുന്നു.

രഞ്ജിത്ത്മായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത തൻറെ പ്രണയവും വിവാഹമോചനവും ഒക്കെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു എന്ന് താരം പറയുന്നു. അഭിപ്രായവ്യത്യാസങ്ങൾ വിവാഹജീവിതത്തിലെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനത്തെ പറ്റി പ്രിയ ചിന്തിച്ചത്. ഞങ്ങൾക്ക് രണ്ട് മക്കളാണ് രണ്ടുപേരും എൻറെ ഒപ്പം ആണ് ഞാൻ സന്തോഷവതിയാണ് എന്ന് വ്യക്തമാക്കിയ താരം ഇനി സിനിമയിലേക്ക് ഇല്ലേ എന്ന് ചോദിക്കുന്നവരോട് പറയുന്ന മറുപടി ഇങ്ങനെയാണ്… സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപിടി നല്ല കഥാപാത്രങ്ങൾ എനിക്ക് പ്രേക്ഷകർക്ക് നൽകാൻ സാധിച്ചു.

ഇപ്പോഴും എൻറെ സിനിമകൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അപ്പോൾ അപ്രധാനമായ വേഷങ്ങൾ ചെയ്ത് എൻറെ വില കളയേണ്ടതില്ല എന്നാണ്. 1993 രജനീകാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് ചുവടു വെച്ചത്. 2014 രഞ്ജിത്ത്മായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞു എങ്കിലും വിവാഹമോചനം നേടി ഏഴ് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രിയ രാമന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആരാധക ആശംസകൾ തങ്ങളുടെ ജീവിത യാത്ര ഇപ്പോൾ കൂടുതൽ മനോഹരമായിരിക്കുന്നു എന്ന് രഞ്ജിത്ത് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നു.

Written by admin

ആദ്യം സീരിയലിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിവായി , പിന്നീട് സീരിയലിൽ തന്നെ സജീവമായി ..സാന്ത്വനത്തിലെ അപ്പുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

ഉദയപുരം സുൽത്താൻ എന്ന എന്ന ദിലീപ് ചിത്രത്തിലെ നായികമാരിൽ ഒരാൾ, പ്രിയത്തിലെ നാൻസി, മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഈ നടിയെ ഓർമ്മയുണ്ടോ ? താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ