in

റോഡ് സൈഡിലാണോ യോഗ.. പ്രയാഗയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കണ്ടുനോക്കൂ

മലയാളകളുടെ പ്രിയങ്കരിയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. 2014 പുറത്തിറങ്ങിയ പിസാസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വേഷം കൈകാര്യം ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചു.

ഒരു മുറൈ വന്ത് പാര്‍ത്തായ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍, ഒരേ മുഖം തുടങ്ങിയവ താരത്തിന്റെ കരിയറില്‍ മാറ്റി നിര്‍ത്താനാവാത്ത സിനിമകള്‍ തന്നെയാണ്. സമൂഹമാധ്യമങ്ങളില്‍ താരം സജീവസാന്നിധ്യമാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ തിളങ്ങുന്ന പ്രയാഗ വളരെ പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി അരങ്ങേറിയിരുന്നുവെങ്കിലും താരത്തിന് നായിക എന്ന പ്രാധാന്യവും പരിഗണനയും ആദ്യം സമ്മാനിച്ചത് കോളിവുഡ് ആയിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയും ഉത്സാഹത്തോടെയും ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു. സിനിമയില്‍ വളരെ പരിമിതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടുവാന്‍ ആണ് താരം എന്നും ശ്രമിച്ചിട്ടുള്ളത്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികയാകുന്നത്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും സാന്നിധ്യമറിയിച്ച താരത്തിന്റെ സ്‌റ്റൈലന്‍ ലുക്കാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. ഷോര്‍ട്‌സ് ധരിച്ചു ഗ്ലാമറസ് ലുക്കിലാണ് നടി.

ധ്യാനിച്ചിരിക്കുന്ന പോലയുള്ള പോസും താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങള്‍ വൈറലായി. പതിവിലും വിപരീതമായി ഗ്ലാമറസായി വേറിട്ട ലുക്കില്‍ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും മനം മയക്കാന്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

കട്ടപ്പനയിലെ ഋതിക് റോഷന്‍, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല തുടങ്ങിയ ചിത്രങ്ങളില്‍ താരം വളരെ മനോഹരമായി തന്നെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും അഭിനയ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്തവയും തന്നെയാണ്.

ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് താരത്തിനായി അണിയറയില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍. സിനിമയില്‍ എത്തുന്നതിനു മുമ്പ് വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി പ്രയാഗ ജനഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു.

Written by Editor 3

ഡാൻസിൽ തമന്ന പൊളിയല്ലേ.. കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രിയ താരം: വീഡിയോ കാണാം

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അത് നടന്നത്, ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു, അന്ന് കൂട്ടുകാരും സഹോദരന്മാരും ഒരുപാട് സഹായിച്ചിട്ടുണ്ട്; പീരിയഡ്‌സായ അനുഭവം തുറന്ന് പറഞ്ഞ് അമൃത നായർ