in , ,

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ പാർവതി, മലയാളികളുടെ പ്രിയ നായികയുടെ മനം കവരുന്ന ഫോട്ടോസ് കാണാം

അഭിനയ മികവുകൊണ്ടും തൻറെ നിലപാടുകളിലൂടെയും മലയാള സിനിമാലോകത്ത് തൻറെ തായ് ഇടം നേടിയെടുത്ത അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2006 പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പാർവതി, ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്. മലയാളത്തിൽ മാത്രമല്ല, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും പാർവതി തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള സാമൂഹിക പ്രവർത്തനങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പാർവതി തിരുവോത്ത്.

2006 ഇൽ തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ് ആണ് പാർവ്വതി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 2007 തന്നെ മിലാന എന്ന ചിത്രത്തിൽ പ്രധാന നായികവേഷം ചെയ്ത് പാർവതി കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. പുനിത് രാജ് കുമാർ നായകനായ ആ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതോടെ സാൻഡൽവുഡിലും പാർവതി പ്രിയങ്കരിയായി. ആ വർഷംതന്നെ സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഫ്ലാഷ് എന്ന സിനിമയിൽ നായികയായി എത്തിയ പാർവതി, 2008ഇൽ പൂ എന്ന സിനിമയിലൂടെ തമിഴിലും ശ്രദ്ധേയയായി. ആ ചിത്രത്തിന് മികച്ച തമിഴ് നടിക്കുള്ള ഫിലിംഫെയർ അവാർഡും പാർവതി സ്വന്തമാക്കി.

പിന്നീട് മലയാളത്തിലേക്ക് എത്തുന്നത് 2011ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേയ്സ് സാറ എന്ന കഥാപാത്രവും പാർവതിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവാണ്. 2005 ൽ പുറത്തിറങ്ങിയ എന്ന് നിൻറെ മൊയ്തീൻ, ചാർലി തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പാർവതി സ്വന്തമാക്കി. 2017 ലെ ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം ആദ്യം ഐഎഫ്എഫ്ഐ ലെ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും വും രാജ്യാന്തരതലത്തിൽ പ്രശസ്തിയും പാർവ്വതിക്ക് നേടിക്കൊടുത്തു.

ഈ ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും പാർവ്വതിയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. 2017ൽ ഗരീബ് ഗരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ, ഇർഫാൻ ഖാൻെറ നായികയായാണ് പാർവ്വതി ബോളിവുഡിലേക്ക് എത്തുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ഇവർ അഗ്രഗണ്യനാണ്. മികച്ച ഒരു ഭരതനാട്യം നർത്തകിയാണ് പാർവതി. തനിക്ക് ലഭിക്കുന്ന വേഷങ്ങൾ അതീവ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന പാർവതി, ഇന്ത്യൻ സിനിമ ലോകത്തിലെ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്.

സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിന്നിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് എന്ന സംഗീത പരിപാടിയുടെ വി ജെ ആയിരുന്ന താരം, പവിത്ര ബന്ധം എന്ന ടിവി സീരിയലിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവ് ആയ പാർവതി, ആരാധകർക്ക് വേണ്ടി തൻറെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന് തായി പുറത്തുവന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നു. ക്യൂട്ട് ലുക്കിൽ പാർവതി പങ്കു വച്ചിട്ടുള്ള ഫോട്ടോകൾ ആരാധകർ സ്നേഹത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.