in ,

പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി, കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു, നിത്യ മേനോന്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. ബോളിവുഡിലും താരം എത്തി. ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിത്യയുടെ തുടക്കം. കന്നഡ ചിത്രം 7ഓ ക്ലോക്കില്‍ പിന്നീട് അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങി. ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന ഗോസ്സിപ്പുകളെ കുറിച്ചും. കഥാപാത്രങ്ങളുെട തെരെഞ്ഞെടുപ്പുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ.

നിത്യയുടെ വാക്കുകള്‍ ഇങ്ങനെ, ആള്‍ക്കൂട്ടത്തിലും , ഒറ്റയ്ക്കും ഞാന്‍ കംഫര്‍ട്ടാണ്. ഒറ്റയ്ക്കിരിക്കുന്ന സമയത്ത് കൂടുതല്‍ ചിന്തിക്കും. ദൈവത്തെ കുറിച്ചും മറ്റും ചിന്തിക്കുന്നതും അപ്പോഴാണ്. എന്റെ അച്ഛനും അമ്മയും നിരീശ്വരവാദികള്‍ ആണ്. പക്ഷെ ഞാന്‍ അങ്ങനെയല്ല. അതിനെ എന്ത് പേരിട്ടുവിളിച്ചാലും, വിധിയിലും ഈശ്വരനിലും ആചാരങ്ങളിലും എല്ലാം വിശ്വസിക്കുന്ന ഒരു പഴഞ്ചന്‍ ആണ് ഞാന്‍.

തടി കൂടി പൊക്കം ഇല്ല എന്നീ കമന്റുകള്‍ എന്നെ സ്പര്‍ശിക്കാറില്ല. പെര്‍ഫോമന്‍സിനു പ്രാധാന്യമുള്ള ഒരു ഇന്ഡസ്ട്രിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ശരീര സൗന്ദര്യത്തിനു അവിടെ ഒരു പരിധി വരെ മാത്രമാണ് പ്രാധാന്യം. അതുകൊണ്ട് അത്തരം കമന്റുകളില്‍ ബേജാറാകാറില്ലെന്നും നിത്യ മേനോന്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

കഥാപാത്രത്തിന്റെ പ്രായം നോക്കാറില്ല. കഥ കേള്‍ക്കുമ്പോള്‍ ഇഷ്ടപെട്ടാല്‍ മുന്‍പോട്ട് പോകും. മുന്‍പ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യത ഉണ്ടോ എന്ന് പോലും ആലോചിക്കാറില്ല. തമിഴ് സിനിമയില്‍ അതും വിജയ് നായകന്‍ ആയ ചിത്രത്തില്‍ നായികയ്ക്ക് അത്ര പ്രാധാന്യം കിട്ടാറില്ല. പക്ഷേ അതെങ്ങനെ വേണ്ടെന്നു വയ്ക്കും.

ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല എന്ന് കരുതി അത് മനസ്സില്‍ ഉണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മ്മഫലം കിട്ടും. ആദ്യ പ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകള്‍ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹ ബന്ധം തകരാന്‍ ഞാന്‍ ആണ് കാരണമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്തു റിലീസ് ആയതാകാം കാരണം.

ഏറെ വേദനിച്ച ദിവസങ്ങള്‍ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ‘ആ പ്രേമം’ സത്യം അല്ലെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായികാണും. അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതര്‍ ആകേണ്ടതല്ലേ. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുകിട്ടിയാല്‍ കഴിക്കാം അത്രമാത്രം.

Written by admin

കുഞ്ഞിനെ യതീംഖാനയിലോ പള്ളി ദര്‍സിലോ ചേര്‍ത്തൂടെ: ഉമ്മയെക്കുറിച്ചുള്ള ഹൃദയത്തിൽ തൊട്ട കുറിപ്പുമായി യുവാവ്

kavya madhavan with navya nair

സിനിമയിൽ കാവ്യ ചില അഡ്ജസ്റ്റ്മെന്റുകൾ ചെയുമായിരുന്നു എന്നാൽ നവ്യ അങ്ങനെയല്ല.. ബനാറസ് എന്ന സിനിമ ചിത്രീകരണ വേളയിൽ നടന്ന സംഭവം തുറന്ന്‌ പറഞ്ഞ് സംവിധായകൻ…. !!!!