in ,

ഗ്ലാമറസ് ലുക്കിൽ നിരഞ്ജന അനൂപ് : ചിത്രങ്ങൾ

niranjana anoop

മലയാള സിനിമയിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. ബാലതാരമായാണ് താരം മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ നിരഞ്ജനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഫോട്ടോഷൂട്ടുകൾ നിരന്തരമായി പങ്കുവയ്ക്കാനുള്ള നിരഞ്ജനയ്ക്ക് നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. അഭിനേത്രി എന്നതിനു പുറമേ താരം നല്ലൊരു നർത്തകി കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം പങ്കുവയ്ക്കുന്നത് നൃത്ത വീഡിയോകൾ തന്നെയാണ്. ഏറ്റവും അധികം ക്ലാസിക്കൽ നൃത്ത വീഡിയോകൾ ആണ് താരം പങ്കുവയ്ക്കാറുള്ളത്.

മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും നിരഞ്ജന ഒരുപോലെ ഇണങ്ങാറുണ്ട്. താരം അടുത്തിടെ ഏറ്റവുമധികം പങ്കുവെച്ചത് മോഡേൺ ഫോട്ടോസുകൾ ആണ് .ഇത്തവണത്തെ ഫോട്ടോ അല്പം ഗ്ലാമറസ് നിറഞ്ഞതുമാണ് അതുകൊണ്ടുതന്നെ നിരവധി കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.

ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച നടി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. ലോഹത്തിന് ശേഷം 2017 ൽ C/O സൈറ ബാനു ,പുത്തൻ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. .ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നടിയ്ക്ക്  ലഭിച്ചത്.