in

അമ്പോ… പുത്തൻ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നിമിഷ സജയൻ, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് വൈറൽ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയൻ. പഠനകാലത്ത് തന്നെ കലാകായിക രംഗങ്ങളിൽ സജീവമായി പങ്കെടുത്ത താരം ചെറുപ്പം മുതൽ മാർഷൽ ആർട്സ് പഠിച്ചിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. ദേശീയതലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചും താരം പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്ന താരം മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനായി ഒരു ഇടവേള എടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നിരുന്നു.

ഇക്കാലത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീജ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന് മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു.

അഭിനയം കൊണ്ടും നിലപാട് കൊണ്ടും എന്നും വേറിട്ട് നിൽക്കുന്ന താരമാണ് നിമിഷ. ചുരുക്കം സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് തുടങ്ങിയവ താരത്തിന്റെ കരിയറിലെ തന്നെ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്.

പൊതുവേ നാടൻ ലുക്കിൽ കാണപ്പെടുന്ന നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതീവ ഗ്ലാമർ ലുക്കിലാണ് താരം ഏറ്റവും പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അഭിനയത്തിനായി താൻ മേക്കപ്പ് ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് മുൻപ് നിമിഷ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷയ്ക്ക് ലഭിച്ചിരുന്നു.

മോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇപ്പോൾ താരം. മാലിക്കിന് ശേഷമുള്ള താരത്തിന്റെ തുറമുഖം എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെ തന്നെയാണ് ആരാധകർ കാത്തിരുന്നത്. സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്നത് താരമാണ് നിമിഷ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മാലിക്കിനും പുറമേ ഈയിട ഒരു കുപ്രസിദ്ധ പയ്യൻ, സ്റ്റാൻഡ് അപ്പ്, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, നായാട്ട് തുടങ്ങിയവയും താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ തന്നെയാണ്. സിനിമയിലെ ബോൾഡ് കഥാപാത്രം പോലെ ജീവിതത്തിലും നിമിഷ ബോൾഡായി നിലപാടുകൾ ഉള്ള വ്യക്തിയാണെന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്.

നിറത്തെ കുറിച്ചുള്ള കമൻറുകൾ മനസ്സിനെ ബാധിക്കുന്നവർ ഉണ്ടാകാം. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേർതിരിവ് തോന്നിയിട്ടുമില്ല.. എന്റെ നിറത്തിലും ചർമ്മത്തിലും ഞാൻ വളരെയധികം കംഫർട്ടബിൾ ആണ്. ആര് എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ലെന്നാണ് നിമിഷ മുൻപ് പറഞ്ഞത്.

പ്രണയിച്ചാൽ ഈടയിലെ പോലെ തീവ്ര പ്രണയം ആയിരിക്കുമോ എന്ന് ചോദിക്കുകയാണ് എങ്കിൽ പ്രണയിക്കാൻ ഒന്നുമില്ല പ്രണയസങ്കൽപങ്ങളും തൽക്കാലമില്ല വേറെ ഒരുപാട് പരിപാടികൾ ചെയ്യാനുണ്ടെന്നാണ് താരം വ്യക്തമാക്കിയത്.