in

കയ്യിൽ പ്ലാസ്റ്ററിട്ട ചിത്രവുമായി നസ്രിയ, എന്ത് പറ്റിയതാണെന്ന് ആരാധകർ, എന്നിട്ടും നസ്രിയ മറുപടി നൽകിയില്ല

മലയാളികുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നസ്രിയ നസീം. വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോളിതാ ആദ്യമായി തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരമിപ്പോൾ

ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂർത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകൻ, ഇപ്പോൾ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും നസ്രിയ കുറിച്ചു, മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനകം തന്നെ നസ്രിയയുടെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്.

പ്ലാസ്റ്ററിട്ട കൈയ്യുമായി സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു നസ്രിയ പോസ്റ്റ് ചെയ്തത്. കൈക്ക് എന്ത് പറ്റിയെന്നായിരുന്നു ആരാധകരെല്ലാം താരത്തോട് ചോദിച്ചത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.

നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.